CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 19 Seconds Ago
Breaking Now

ലൈവ് റേഡിയോ ഷോയ്ക്കിടെ പ്രസവിച്ച് റേഡിയോ ജോക്കി; കുഞ്ഞിന്റെ പേരിടല്‍ കര്‍മ്മം ലൈവ് വോട്ടിംഗില്‍; ഇതെന്ത് ലോകം?

ആശുപത്രി മുറി ഒരു സ്റ്റുഡിയോ ആയിമാറ്റിക്കൊണ്ടാണ് മോണിംഗ് ഷോ പ്രക്ഷേപണം

ലോകം വിചിത്രമാണ്, ചില മനുഷ്യരുടെ കാര്യങ്ങള്‍ അതിലേറെ വിചിത്രവും. എന്നാല്‍ അമേരിക്കയിലുള്ള ഒരു റേഡിയോ ജോക്കി കാര്യങ്ങള്‍ കുറച്ച് കൂടി വിചിത്രമാക്കുകയാണ്. എന്ത് ചെയ്താലാണ് വ്യത്യസ്തമാകുകയെന്ന് ചിന്തിക്കുന്ന ലോകത്ത് കാസിഡെ പ്രോക്ടര്‍ ലൈവ് റേഡിയോ ഷോ ചെയ്തുകൊണ്ട് പ്രസവിക്കാനാണ് തീരുമാനിച്ചത്.

സെന്റ് ലൂയിസിലെ 106.5 റേഡിയോയില്‍ മോണിംഗ് ഷോയാണ് പ്രോക്ടര്‍ അവതരിപ്പിക്കുന്നത്. ഈ പരിപാടിക്കിടെ ലീവ് എടുത്ത് പോകാതെ ലൈവില്‍ പ്രസവിക്കുകയായിരുന്നു ഈ റേഡിയോ ജോക്കി ചെയ്തുകളഞ്ഞത്. ജോലി ചെയ്യുന്നതിനിടെയാണ് ഇവര്‍ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്.

റേഡിയോ ജോക്കിക്ക് പ്രസവിച്ച് കൊണ്ട് ലൈവില്‍ പരിപാടി അവതരിപ്പിക്കാനുള്ള എല്ലാ സൗകര്യവും ഷോയുടെ ഡയറക്ടര്‍ സ്‌കോട്ട് റോഡി ഒരുക്കിയിരുന്നു. ആശുപത്രി മുറി ഒരു സ്റ്റുഡിയോ ആയിമാറ്റിക്കൊണ്ടാണ് മോണിംഗ് ഷോ പ്രക്ഷേപണം ചെയ്യാനുള്ള വഴിയൊരുക്കിയത്. തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്ന പ്രോക്ടര്‍ക്ക് പ്രസവവും ലൈവില്‍ നടത്തുന്നത് നല്ലതാണെന്ന ചിന്തയായിരുന്നു.

എന്നാല്‍ സുഖപ്രസവമായിരുന്നില്ല റേഡിയോ ജോക്കിക്ക് ലഭിച്ചത്. പകരം സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഷോയ്ക്കിടെ ലൈവ് വോട്ടിംഗിലൂടെയാണ് പേര് തെരഞ്ഞെടുത്തത്. 12 പേരുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ഇതില്‍ നിന്നും ജെയിംസണ്‍ എന്ന പേരാണ് രക്ഷിതാക്കള്‍ കുട്ടിക്ക് ഉറപ്പിച്ചത്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രോക്ടര്‍.




കൂടുതല്‍വാര്‍ത്തകള്‍.