CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 35 Minutes 46 Seconds Ago
Breaking Now

ബെസ്റ്റ് ഓഫ് ലക്ക് അച്ഛാ; കമല്‍ഹാസന് പിന്തുണയുമായി പെണ്‍മക്കള്‍

കുടുംബത്തില്‍ കാണിച്ച സത്യവും, നീതിയും തമിഴ്‌നാട്ടില്‍ മുഴുവന്‍ ദൃശ്യമാകുമെന്നാണ് ശ്രുതി ട്വീറ്റ് ചെയ്തത്.

അഭിനയത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ പിതാവിന് വിജയാശംസകള്‍ നേര്‍ന്ന് പെണ്‍മക്കള്‍. ഉലകനായകന്‍ കമലഹാസനാണ് ഇന്നലെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി അഴിമതിരഹിത ഭരണവും, ജാതിമത അടിസ്ഥാനത്തിലുള്ള കളികള്‍ അവസാനിപ്പിക്കുകയും, ഇടത്തോട്ടും വലത്തോട്ടും ചായാത്ത ഭരണവും കാഴ്ചവെയ്ക്കുമെന്നാണ് കമലിന്റെ പ്രഖ്യാപനം.

എന്റെ പ്രിയപ്പെട്ട പിതാവിന് മാറ്റങ്ങള്‍ സൃഷ്ടിക്കാനും, രാഷ്ട്രീയ മാറ്റങ്ങള്‍ കൊണ്ടുവരാനും ആശംസകള്‍ എന്നായിരുന്നു മകള്‍ ശ്രുതി ഹാസന്റെ ട്വീറ്റ്. ഈ ലോകത്ത് കാണാന്‍ ആഗ്രഹിക്കുന്ന മാറ്റമായി സ്വയം മാറുകയെന്ന ഗാന്ധിവാക്യവും ശ്രുതി ഓര്‍മ്മിപ്പിച്ചു. കുടുംബത്തില്‍ കാണിച്ച സത്യവും, നീതിയും തമിഴ്‌നാട്ടില്‍ മുഴുവന്‍ ദൃശ്യമാകുമെന്നാണ് ശ്രുതി ട്വീറ്റ് ചെയ്തത്. 

മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചത് അഭിമാന നിമിഷമാണെന്ന് അക്ഷര ഹാസന്‍ പറഞ്ഞു. പുരോഗമനം വ്യക്തിപരമായ യാത്രയാണ്, ജനങ്ങള്‍ ഒരുമിച്ച് സമൂഹത്തിന്റെ ഭാവിക്കായി ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ ഈ പുരോഗമനം സംഭവിക്കും, കമലിന്റെ ഇളയമകള്‍ വ്യക്തമാക്കി. 

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ രാമേശ്വരത്തെ വലതി സന്ദര്‍ശിച്ച ശേഷമായിരുന്നു 63-കാരനായ താരത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.