നീരവ് മോദിയും അമ്മാവന് മേഹുല്‍ ചോക്സിയും 2008 മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പു നടത്തിയതായി സിബിഐ.11400 കോടിരൂപയുടെ തട്ടിപ്പ് കണ്ടുപിടിക്കാന്‍ കഴിഞ്ഞത് ജനുവരിയിലാണ്. തട്ടിപ്പ് നടന്ന മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന് റോഡ് ബ്രാഡി ഹൗസ് ശാഖയുടെ ചുമതല നിര്‍വഹിച്ചിരുന്ന ജനറല്‍ മാനേജര്‍ രാജേഷ് ഷിന്ഡാല്, മുന്‍ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, തിവാരി, മാനേജര്‍ യശ്വന്ത് ജോഷി,ഓഫീസര്‍ പ്രഫുല്‍ എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണ്ണായക വിവരങ്ങളാണ് ലഭിച്ചത്.രാജേഷ് ജിന്‍ഡാല്‍ ശാഖയുടെ ചുമതല വഹിച്ച കാലത്താണ് തട്ടിപ്പ് തുടങ്ങിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഡല്‍ഹിയില്‍ പിഎന്‍ബി ക്രെഡിറ്റ് വിഭാഗത്തിന്റെ ജനറല്‍ മാനേജറായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ശാഖയുടെ ചുമതലയും വഹിച്ച ജിന്‍ഡാല്‍, നീരവ് മോദിക്കായി പരിധിയില്ലാത്ത ജാമ്യച്ചീട്ട് അനുവദിച്ചതായി കണ്ടെത്തി. നിയമം തെറ്റിച്ച് ഗോകുല്‍നാഥ് ഷെട്ടിയും ഏകജാലക വിഭാഗം ഓപ്പറേറ്റര്‍ മാനോജ് ഖരാട്ടും 2017 ഫെബ്രുവരിയില്‍ 280 കോടി രൂപയ്ക്ക് തുല്യമായ ജാമ്യ ചീട്ടുകള്‍ നല്‍കിയതായി കണ്ടെത്തി. ചീഫ് മാനേജര്‍ എന്ന നിലയില്‍ ബെച്ചു തിവാരി ഷെട്ടിയുടെ ഔദ്യോഗിക കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. 201517 കാലയളവില്‍ ഷെട്ടി നല്കിയ ജാമ്യച്ചീട്ടുകള്‍ തിവാരി പരിശോധിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
തിവാരിയുടെ നിലപാടാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്ന് സിബിഐ വ്യക്തമാക്കുന്നു. കേസില്‍ ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു.