CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 18 Minutes 53 Seconds Ago
Breaking Now

ഇതാണ് പോലീസ് ; മൂന്നാം നിലയില്‍ നിന്ന് വീണ കുട്ടിയെ രക്ഷിക്കുന്ന പോലീസുകാരന് സോഷ്യല്‍മീഡിയയുടെ കൈയ്യടി

വീടിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് അഞ്ചു വയസ്സുകാരന്‍ താഴേക്ക് വീണത്.

പോലീസ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ സുരക്ഷിതത്വം എന്ന വാക്കു കൂടി നമ്മള്‍ മനസില്‍ എഴുതി ചേര്‍ക്കാറുണ്ട്. കാരണം കുറ്റം ചെയ്തവരെ കൈവിലങ്ങ് വയ്ക്കാന്‍ മാത്രമല്ല ഏത് അപകടത്തിലും കൈതാങ്ങാകുന്നവരാണ് പോലീസുകാര്‍. ഈ സംഭവം ഇതിന് ഒരു ഉദാഹരണം മാത്രം.

മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ കുട്ടിയെ പോലീസുകാരന്‍ രക്ഷിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഈജിപ്തിലെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വീഡിയോയിലെ പോലീസുകാര്‍ക്ക് എല്ലായിടത്തു നിന്നും അഭിനന്ദന പ്രവാഹമാണ്.

വീടിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് അഞ്ചു വയസ്സുകാരന്‍ താഴേക്ക് വീണത്. കുട്ടി ബാല്‍ക്കണിയിലെ കമ്പിയില്‍ തൂങ്ങി കിടക്കുന്നത് വഴിയാത്രക്കാരാണ് പോലീസ് ഉദ്യോഗസ്ഥനെ അറിയിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു പോലീസുകാര്‍ ഉടന്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തി. സമൂപത്തെ ബാരിക്കേഡില്‍ വിരിച്ചിരുന്ന കട്ടിയുള്ള തുണി നിവര്‍ത്തി രണ്ടുപോലീസുകാരന്‍ കൈനീട്ടി കുട്ടിയെ പിടിക്കാന്‍ തയ്യാറായി. സെക്കന്റുകള്‍ക്കുള്ളില്‍ ബാല്‍ക്കണിയിലെ പിടിവിട്ട് പോലീസുകാരന്റെ നീട്ടിപിടിച്ച കൈകളിലേക്ക് കുട്ടി വീണു.

വീഴ്ചയുടെ ആഘാതത്തില്‍ പോലീസുകാരനും കുട്ടിയും നിലത്ത് പതിച്ചെങ്കിലും ഒരു പോറല്‍ പോലും ഏറ്റില്ല. കുട്ടി എങ്ങനെയാണ് ബാല്‍ക്കണിയില്‍ വീണതെന്ന് വ്യക്തമല്ല.

 




കൂടുതല്‍വാര്‍ത്തകള്‍.