CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 24 Minutes 32 Seconds Ago
Breaking Now

കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലേക്കും ദുരൂഹമായ വെളുത്ത പൊടി; മെഗാന്‍ മാര്‍ക്കിളിനും ഹാരി രാജകുമാരനും ആന്ത്രാക്‌സ് പേടി; വംശീയ വെറി വിളമ്പുന്ന കത്തിനൊപ്പമെത്തിയ പൊടി ആശങ്ക ജനിപ്പിക്കുന്നതെന്ന് പോലീസ്; സ്‌കോട്ട്‌ലണ്ട് യാര്‍ഡ് രംഗത്ത്

പാര്‍ലമെന്റ് ഹൗസിലേക്കും വെളുത്ത പൊടി അടങ്ങിയ പാക്കറ്റ് വന്നതായി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കൊട്ടാരത്തിലെ സംഭവം

വംശീയ വെറി വ്യക്തമാക്കുന്ന കത്തിനൊപ്പം ദുരൂഹമായ വെളുത്ത പൊടിയും പാക്കറ്റിലാക്കി രാജകൊട്ടാരത്തിലേക്ക് അയച്ചത് ആശങ്കയാകുന്നു. ഹാരി രാജകുമാരനെയും, മെഗാന്‍ മാര്‍ക്കിളിനെയും ലക്ഷ്യംവെച്ചെത്തിയ പാക്കറ്റാണ് ആന്ത്രാക്‌സ് പരിഭ്രാന്തി പരത്തിയത്. വംശീയമായ കത്തിനൊപ്പമായിരുന്നു വെളുത്ത പൊടി തേടിയെത്തിയത്. ഹാരിയെയും, മെഗാനെയും അഭിസംബോധന ചെയ്ത് കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലേക്കാണ് കത്ത് വന്നത്. കേംബ്രിഡ്ജ് ഡ്യൂക്കും, ഡച്ചസും, കുട്ടികളും കഴിയുന്ന സ്ഥലത്താണ് ആശങ്ക ജനിപ്പിക്കുന്ന പൊടിയുടെ വരവ്. 

സെന്റ് ജെയിംസ് പാലസിന് സമീപം ജീവനക്കാര്‍ വെളുത്ത പൊടി അടങ്ങിയ കത്ത് പിടിച്ചെടുത്തു. ഹാരിയുടെയും, മെഗാന്റെയും സമീപത്തേക്ക് ഈ അജ്ഞാത കത്തിന് എത്താന്‍ കഴിഞ്ഞില്ല. ഇരുവരെയും സംഭവങ്ങള്‍ അറിയിച്ചിട്ടുണ്ട്. വംശീയ വിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റമാണിതെന്നാണ് പോലീസ് ഇപ്പോള്‍ കരുതുന്നത്. ഫെബ്രുവരി 12-നാണ് പൊടി കൊട്ടാരത്തില്‍ എത്തിയത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും, കെമിക്കല്‍ വിദഗ്ധരും ഇതേക്കുറിച്ച് പരിശോധിച്ചിരുന്നു. എന്നാല്‍ പൊടി അപകടകാരിയല്ലെന്നാണ് പരിശോധനാഫലം. പാര്‍ലമെന്റ് ഹൗസിലേക്കും വെളുത്ത പൊടി അടങ്ങിയ പാക്കറ്റ് വന്നതായി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കൊട്ടാരത്തിലെ സംഭവം പുറത്തുവരുന്നത്. 

ഹോം സെക്രട്ടറി ആംബര്‍ റൂഡിനെ തേടിയാണ് ഈ കത്ത് വന്നത്. ഇതിലെ പൊടിയും അപകടകാരിയല്ലെന്ന് തെളിഞ്ഞിരുന്നു. വെസ്റ്റ്മിനിസ്റ്ററിലും, കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലും എത്തിയ കത്തുകളുടെ ഉത്ഭവം ഒരു സ്ഥലത്ത് നിന്ന് തന്നെയാണോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. സെന്റ് ജെയിംസ് കൊട്ടാരത്തിലെത്തിയ വെളുത്ത പൊടി അപകടകാരിയല്ലെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വക്താവ് അറിയിച്ചു. എന്നാല്‍ കത്തിലെ ഉള്ളടക്കം വംശീയമാണ്. ഇതേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്, ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വക്താവ് പറഞ്ഞു. മെയ് 19-ന് നടക്കുന്ന ഹാരി, മെഗാന്‍ വിവാഹ ചടങ്ങിന്റെ സുരക്ഷയെക്കുറിച്ചാണ് ഇതോടെ ആശങ്ക വളരുന്നത്. 

ആന്ത്രാക്‌സ് ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ബയോളജിക്കല്‍ ആയുധമായി ഉപയോഗിക്കുന്നു. ശ്വസനത്തിലൂടെയും ഇത് അകത്ത് കടക്കാമെന്നത് കൊണ്ടാണ് കത്ത് ആശങ്ക ഉയര്‍ത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.