CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 33 Seconds Ago
Breaking Now

രണ്ട് മക്കളുടെ മുന്നില്‍ വെച്ച് കാമുകിയെ കുത്തിമലര്‍ത്തി പിതാവ്; അയല്‍വാസി ഓടിയെത്തി കുട്ടികളെ രക്ഷപ്പെടുത്തി; പോലീസെത്തിയപ്പോള്‍ സ്വയം കഴുത്ത് മുറിച്ച 42-കാരനായ അക്രമി ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി

ഇവളെയും കൊന്ന് ഞാനും ചാവുമെന്നായിരുന്നു ഒറിമൊലോയ് പറഞ്ഞതെന്ന് അയല്‍ക്കാരി മൊഴിനല്‍കി.

കുട്ടികള്‍ കരഞ്ഞുനിലവിളിച്ചതൊന്നും ആ സമയത്ത് അയാള്‍ ശ്രദ്ധിച്ചില്ല. കൈയില്‍ കിട്ടിയ കത്തി ഉപയോഗിച്ച് കാമുകിയെ വെട്ടുന്നതിലും കുത്തുന്നതിലുമായിരുന്നു അയാളുടെ ശ്രദ്ധ. ഒടുവില്‍ യുവതിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ഓടിയെത്തുമ്പോള്‍ ഹസേല്‍ വില്‍സണ്‍ ബ്രയന്റ് അടുക്കളയിലെ തറയില്‍ ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു. രണ്ട് മക്കളുടെ മുന്നില്‍ വെച്ച് ഒരു പിതാവ് നടത്തിയ ക്രൂരതയാണ് ഇന്‍ക്വസ്റ്റില്‍ അയല്‍വാസി വിശദീകരിച്ചത്. കാമുകിയെ കൊലപ്പെടുത്തിയ പ്രതി ഒടുവില്‍ സ്വന്തം കഴുത്തും മുറിച്ച് മരണത്തെ വരിക്കുകയായിരുന്നു. 

കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസി കുട്ടികളെ വാരിയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുമ്പോള്‍ 42-കാരനായ ഒലുമിഡ് ഒറിമൊലോയ് സ്വയം കഴുത്ത് മുറിച്ച് നില്‍ക്കുകയായിരുന്നു. ഓഫീസര്‍മാര്‍ രണ്ട് തവണ ടേസര്‍ ചെയ്താണ് പാരാമെഡിക്കുകളെ കൊണ്ട് ചികിത്സ നല്‍കിയത്. ഇതിന് ശേഷം ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു. രണ്ട് മരണങ്ങളെക്കുറിച്ചും ഒരുമിച്ച് നടത്തിയ ഇന്‍ക്വസ്റ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ വിശദീകരിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ ചെസ്ഹണ്ടിലെ വീട്ടില്‍ വെച്ചായിരുന്നു അക്രമം. 

ഇവളെയും കൊന്ന് ഞാനും ചാവുമെന്നായിരുന്നു ഒറിമൊലോയ് പറഞ്ഞതെന്ന് അയല്‍ക്കാരി മൊഴിനല്‍കി. ഇയാളുടെ മക്കളെ പരിപാലിച്ച് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന ഹസേലുമായി അടുത്തിടെ തര്‍ക്കങ്ങള്‍ വര്‍ദ്ധിച്ചിരുന്നതായി അയല്‍വാസി വ്യക്തമാക്കി. പലപ്പോഴും പണത്തിന്റെ പേരിലായിരുന്നു തര്‍ക്കങ്ങള്‍. ഇതുമൂലം കുട്ടികളെ അയല്‍വീട്ടില്‍ ഏല്‍പ്പിക്കുന്ന അവസ്ഥ പോലും ഉണ്ടായി. രണ്ട് വയസ്സ് മുതല്‍ ആര്‍ത്രൈറ്റിസ് ബാധിച്ച ഹസേല്‍ ഇതിന്റെ ചികിത്സയിലുമായിരുന്നു. സംഭവദിവസം കരച്ചില്‍ കേട്ട് ഇവര്‍ ഓടിച്ചെല്ലുമ്പോള്‍ ഹസേല്‍ ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു. അപ്പോഴും 'ഐ ലവ് യു ഓലു' എന്ന് ഹസേല്‍ പറഞ്ഞിരുന്നതായി അയല്‍ക്കാരി പറയുന്നു. 

അക്രമിയായ പ്രതിയെ പിടികൂടാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ വന്നതോടെയാണ് ടേസര്‍ ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇയാളെ രക്ഷിക്കാന്‍ കൂടിയാണ് അത് ചെയ്തത്. ഓഫീസര്‍മാര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഇന്‍ഡിപെന്‍ഡന്റ് പോലീസ് കംപ്ലെയിന്റ്‌സ് കമ്മീഷന്‍ സ്ഥിരീകരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.