CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 38 Minutes 27 Seconds Ago
Breaking Now

സ്‌കൈ ടിവിയുടെ ബില്ല് കൂട്ടുന്നു; വര്‍ഷം 30 പൗണ്ട് വര്‍ദ്ധനവ്; സ്‌പോര്‍ട്‌സ്, ബ്രോഡ്ബാന്‍ഡ്, ഫോണ്‍ ചാര്‍ജ്ജുകള്‍ക്ക് ബാധകം

റൂപര്‍ട്ട് മര്‍ഡോക്കിന്റെ 21st സെഞ്ചുറി ഫോക്‌സ് സ്‌കൈ വാങ്ങുന്നതിന് മുന്നോടിയായാണ് ചാര്‍ജ്ജ് വര്‍ദ്ധന

സ്‌കൈ ടിവിയുടെ ഉപയോക്താക്കള്‍ക്ക് ചാര്‍ജ്ജ് വര്‍ദ്ധനവ് പ്രഖ്യാപിച്ച് കമ്പനിയുടെ കത്ത്. ഏപ്രില്‍ 1 മുതല്‍ തങ്ങളുടെ ചില സര്‍വ്വീസുകളുടെ ചാര്‍ജ്ജ് വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്. തെരഞ്ഞെടുക്കപ്പെട്ട ടിവി ബണ്ടിലുകള്‍ക്ക് പ്രതിമാസം 1.50 പൗണ്ട് വീതം വര്‍ദ്ധനവാണ് നടപ്പാക്കുന്നത്. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇതൊരല്‍പ്പം കട്ടി കൂടും, ഇതിന് 50 പെന്‍സ് അധികം ചെലവാക്കണം.

ചില ബ്രോഡ്ബാന്‍ഡ് പാക്കേജുകള്‍ക്ക് 1.01 പൗണ്ട് വരെ പ്രതിമാസ നിരക്ക് വര്‍ദ്ധനവുണ്ട്. ഉപയോഗിക്കുന്ന സേവനങ്ങള്‍ക്ക് ആനുപാതികമായി വര്‍ഷത്തില്‍ 30 പൗണ്ട് വരെ ബില്‍ വര്‍ദ്ധിക്കും. കഴിഞ്ഞ വര്‍ഷത്തെ വര്‍ദ്ധനവില്‍ ചിലര്‍ക്ക് 36 പൗണ്ട് വരെ വര്‍ദ്ധനവ് അനുഭവപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട സേവനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിന് ശേഷമാണ് തുക കൂട്ടുന്നതെന്ന് സ്‌കൈ ടിവി വക്താവ് അവകാശപ്പെട്ടു.

റൂപര്‍ട്ട് മര്‍ഡോക്കിന്റെ 21st സെഞ്ചുറി ഫോക്‌സ് സ്‌കൈ വാങ്ങുന്നതിന് മുന്നോടിയായാണ് ചാര്‍ജ്ജ് വര്‍ദ്ധന. എന്നാല്‍ ഇതിന്റെ വ്യത്യാസം സ്‌കൈ ന്യൂസില്‍ ഉണ്ടാകില്ലെന്ന് ഉറപ്പിക്കാനുള്ള നടപടികളാണ് ശക്തമാകുന്നത്. യുകെ മാധ്യമ മേഖലയില്‍ മര്‍ഡോക്കിന്റെ സ്വാധീനം വര്‍ദ്ധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.