CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 30 Minutes 2 Seconds Ago
Breaking Now

13 അക്ക മൊബൈല്‍ നമ്പര്‍ ഇഷ്ടപ്പെട്ടോയെന്ന് ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തി കോണ്‍ഗ്രസ് പുലിവാല് പിടിച്ചു; സോഷ്യല്‍ മീഡിയ കളി കൂടിയാലും തലവേദന തന്നെ

ജനങ്ങളെ ബാധിക്കാത്ത വിഷയമാണ് ഈ 13 അക്ക നമ്പറെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കിയതോടെ നമ്പര്‍ ഫലത്തില്‍ 10 അക്കമായി തുടരും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പകുതി വിജയം ഓണ്‍ലൈന്‍ ലോകത്ത് നിന്നാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് തങ്ങളുടെ ഓണ്‍ലൈന്‍ വിഭാഗത്തിന്റെ ശക്തി കൂട്ടാന്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങിയത്. മികവേറിയ യുവാക്കളെ ഓണ്‍ലൈന്‍ പോരാട്ടത്തിനായി അണിനിരത്തിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മുന്നേറ്റം സൃഷ്ടിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി എത്തിയതോടെ കൃത്യമായ ഇടവേളകളില്‍ ബിജെപിയെ കുഴപ്പത്തിലാക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ഓണ്‍ലൈന്‍ വിഭാഗം ശക്തി പ്രകടിപ്പിക്കുന്നുണ്ട്.

പക്ഷെ രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 10 അക്കത്തില്‍ നിന്നും 13 അക്കമാക്കാന്‍ ടെലികോം വകുപ്പ് നിര്‍ദ്ദേശം നല്‍കിയെന്ന വാര്‍ത്ത കേട്ടപാതി കേള്‍ക്കാത്ത പാതി ഓണ്‍ലൈന്‍ സര്‍വ്വെയ്ക്ക് ഇറങ്ങിയതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നാണംകെടുത്തിയത്. 13 അക്ക മൊബൈല്‍ നമ്പര്‍ എന്ന തീരുമാനത്തില്‍ സന്തോഷമുണ്ടോയെന്നായിരുന്നു പാര്‍ട്ടി ട്വിറ്ററില്‍ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ജനങ്ങളെ ബാധിക്കാത്ത വിഷയമാണ് ഈ 13 അക്ക നമ്പറെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കിയതോടെ നമ്പര്‍ ഫലത്തില്‍ 10 അക്കമായി തന്നെ തുടരും.

മെഷീന്‍ ടു മെഷീന്‍ രീതിയിലാണ് ഈ 13 അക്ക നമ്പര്‍ വരികയെന്നും ഉപയോക്താക്കളെ ഇത് ബാധിക്കില്ലെന്നും ടെലികോം കമ്പനികളും വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീം മാത്രം ഇതൊന്നും അറിഞ്ഞില്ല. ചോദ്യത്തിനുള്ള മറുപടിയില്‍ പലരും ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടും ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഈ ചോദ്യം പിന്‍വലിക്കാന്‍ പാര്‍ട്ടി തയ്യാറായില്ല.

12,000 ഉപയോക്താക്കള്‍ കോണ്‍ഗ്രസിന്റെ പോളില്‍ പങ്കെടുത്തിട്ടുണ്ട്. 13 അക്കം ആക്കിയാലും ഇഷ്ടപ്പെട്ടെന്ന് 55 ശതമാനം പേരും, ഇല്ലെന്ന് 45 പേരും പറഞ്ഞെന്നതാണ് ഇതിലെ മറ്റൊരു തമാശ.




കൂടുതല്‍വാര്‍ത്തകള്‍.