CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Hours 12 Minutes 37 Seconds Ago
Breaking Now

അശ്ലീലചിത്രം ഇന്ത്യയില്‍ ഷൂട്ട് ചെയ്തു; രാം ഗോപാല്‍ വര്‍മ്മയ്ക്ക് പണിയാകും

ഇന്ത്യയില്‍ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് നിയമവിരുദ്ധമാണ്

ഹൈദരാബാദില്‍ വെച്ച് നീലച്ചിത്ര നായിക മിയമല്‍ക്കോവയെ നായികയാക്കി അശ്ലീല ചിത്രം ഷൂട്ട് ചെയ്ത സംഭവത്തില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മക്കെതിരെ കോടതി നടപടികള്‍. നിരവധി വനിതാ സംഘടനകള്‍ ആര്‍ജിവിയുടെ ഗോഡ്, സെക്‌സ് & ട്രൂത്തിനെതിരെ രംഗത്ത് വന്നിരുന്നു.

തനിക്കെതിരെ പരാതി സ്വീകരിച്ച ഹൈദരാബാദ് പോലീസിനെ സംവിധായകന്‍ വിമര്‍ശിക്കുകയും ചെയ്തു. ചിത്രം വിദേശത്താണ് ഷൂട്ട് ചെയ്തതെന്നായിരുന്നു ആര്‍ജിവിയുടെ അവകാശവാദം. എന്നാല്‍ ഈ അവകാശവാദങ്ങളെ പൊളിക്കുന്ന തെളിവുകളുമായി ചിലര്‍ രംഗത്ത് വന്നതോടെ സംവിധായകന്‍ കുരുക്കിലായി.

ചിത്രം യൂറോപ്പിലല്ല ഹൈദരാബാദിലാണ് ഷൂട്ട് ചെയ്തതെന്നും ഇതിന് തെളിവുണ്ടെന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇതിനായി മിയ മല്‍ക്കോവ ഹൈദരാബാദിലേക്ക് എത്തിയിരുന്നു. ആര്‍ജിവിയുടെ അടുത്ത സുഹൃത്തുക്കള്‍ താരത്തോടൊപ്പം എടുത്ത ഫോട്ടോയും തെളിവായി വരുന്നു.

ഇന്ത്യയില്‍ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് നിയമവിരുദ്ധമാണ്. ഇത് ഷൂട്ട് ചെയ്ത ഹോട്ടലിനും നിയമനടപടി നേരിടേണ്ടി വരും. നിയമനടപടി കാര്യമായതോടെ തന്റെ വക്കീല്‍ ഇത് നോക്കിക്കൊള്ളും എന്ന നിലപാടിലാണ് സംവിധായകന്‍.




കൂടുതല്‍വാര്‍ത്തകള്‍.