CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 22 Seconds Ago
Breaking Now

പ്രേമത്തിന് വീണ്ടും റെക്കോര്‍ഡ്

ചെന്നൈയില്‍ മറ്റൊരു റെക്കോര്‍ഡ് കൂടിയിട്ട് അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം. ഇന്നലെ ചെന്നൈയിലെ ജാസ് സിനിമാസില്‍ പ്രേമം വീണ്ടും റീറിലീസ് ചെയ്തു. ഹൗസ്ഫുള്‍ ആയിരുന്നു ഇന്നലത്തെ ഷോ. തമിഴ്‌നാട്ടില്‍ ഇത് ആറാം തവണയും ചെന്നൈയില്‍ നാലാം തവണയുമാണ് പ്രേമം റീറിലീസ് ചെയ്യുന്നത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന അപൂര്‍വ നേട്ടമാണിത്. 2015 മെയ് 29നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രം പുറത്തിറങ്ങി മൂന്നു വര്‍ഷത്തോട് അടുക്കുമ്പോഴുള്ള റീറിലീസിലും ഹൗസ് ഫുള്‍ ആകുക എന്നത് അപൂര്‍വ നേട്ടമാണ്.

അല്‍ഫോണ്‍സ് പുത്രന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി എത്തിയത് നിവിന്‍ പോളിയും നായികയായി എത്തിയത് സായി പല്ലവിയുമായിരുന്നു. മലയാളത്തിലും തമിഴിലും ഒരുപോലെ ഹിറ്റായ ചിത്രം പിന്നീട് തമിഴിലേക്ക് റീമെയ്ക്ക് ചെയ്യാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പ്രേക്ഷകര്‍ തന്നെ അതിനെ നിരുത്സാഹപ്പെടുത്തി. തങ്ങള്‍ക്ക് മലയാളം മനസ്സിലാകുമെന്നും തമിഴിലേക്ക് മാറ്റി സിനിമ നശിപ്പിക്കരുതെന്നുമായിരുന്നു അന്ന് പ്രേക്ഷകര്‍ ആവശ്യപ്പെട്ടത്.

സായി പല്ലവിയെ നായിക പദവിയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ ചിത്രമായിരുന്നു ഇത്.

 




കൂടുതല്‍വാര്‍ത്തകള്‍.