CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 35 Minutes 58 Seconds Ago
Breaking Now

ഭാര്യയെ പ്രതിഷ്ഠയാക്കി ക്ഷേത്രം നിര്‍മ്മിച്ച് ഒരു കര്‍ഷകന്‍ ; ഇതിനൊരു കാരണമുണ്ട് !!

ശനീശ്വരന്‍, സിദ്ധപ്പാജി, നവഗ്രഹ, ശിവന്‍ എന്നിവര്‍ക്കൊപ്പമാണ് ഭാര്യ രാജമ്മയുടെ പ്രതിഷ്ഠ.

ഭാര്യയോടുള്ള പ്രണയം മൂലം അവരെ പ്രതിഷ്ഠയാക്കി ക്ഷേത്രം നിര്‍മ്മിച്ചിരിക്കുകയാണ് ഭര്‍ത്താവ്. സ്‌നേഹ ക്ഷേത്രം എന്ന പേരിലുള്ള ഈ ക്ഷേത്രം യെലന്തൂര്‍ ജില്ലയിലെ കൃഷ്ണപുരയിലാണുള്ളത്. രാജുസ്വാമി എന്ന കര്‍ഷകനാണ് ഭാര്യയ്ക്കായി 2006ല്‍ അമ്പലം പണിഞ്ഞത്. ഇവിടെ നിത്യപൂജയുണ്ട്.

ശനീശ്വരന്‍, സിദ്ധപ്പാജി, നവഗ്രഹ, ശിവന്‍ എന്നിവര്‍ക്കൊപ്പമാണ് ഭാര്യ രാജമ്മയുടെ പ്രതിഷ്ഠ.

ക്ഷേത്രം നിര്‍മ്മിച്ചതിന് ഒരു കാരണമുണ്ട്. മൂന്ന് ഏക്കറോളമുള്ള നിലം സ്വന്തമായുള്ള കര്‍ഷകന്‍ സഹോദരിയുടെ മകളെയാണ് വിവാഹം കഴിച്ചത്. രാജുവിന്റെ മാതാപിതാക്കള്‍ വിവാഹത്തിന് എതിരായിരുന്നു. വിവാഹ ശേഷം ഗ്രാമത്തില്‍ ഒരു അമ്പലം നിര്‍മ്മിക്കാന്‍ ഭാര്യ ആവശ്യപ്പെട്ടു. ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പേ ഭാര്യ മരിക്കുകയും ചെയ്തു. അതിനാലാണ് ഭാര്യയുടെ വിഗ്രഹവും അമ്പലത്തില്‍ പ്രതിഷ്ഠിച്ചതെന്ന് രാജു പറയുന്നു. വീണ്ടും രണ്ടുവര്‍ഷമെടുത്തു ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍.

ഭാര്യയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്നതില്‍ നാട്ടുകാര്‍്അതൃപ്തി അറിയിച്ചെങ്കിലും രാജു പിന്മാറിയില്ല. സ്വന്തം മരണം വരെ പ്രവചിച്ച തന്റെ ഭാര്യ രാജമ്മയ്ക്ക് പ്രത്യേക ശക്തിയുണ്ടെന്നു രാജു പറയുന്നു. നിരവധി പേരാണ് ക്ഷേത്രം കാണാന്‍ എത്തുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.