CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 31 Minutes 3 Seconds Ago
Breaking Now

യുപിയില്‍ 18 കാരിയെ കത്തിച്ചു കൊന്നു ; ആരേയും പിടികൂടാനാകാതെ പോലീസ്

. തീ പിടിച്ച ശരീരവുമായി നൂറു മീറ്റര്‍ ഓടിയ ശേഷമാണ് പെണ്‍കുട്ടി മരിച്ചത്.

യുപിയില്‍ 18 കാരിയെ നടുറോഡില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുകൊന്നു. ലക്‌നൗവില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലെ ഉന്നാവോ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ നിന്ന് സൈക്കിളില്‍ സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് പോകുന്ന വഴി അജ്ഞാത സംഘം നടത്തിയ ആക്രമണത്തിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്.

പെണ്‍കുട്ടിയെ കത്തിച്ച് കൊലപ്പെടുത്തിയ സംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തീ പിടിച്ച ശരീരവുമായി നൂറു മീറ്റര്‍ ഓടിയ ശേഷമാണ് പെണ്‍കുട്ടി മരിച്ചത്. ഗ്രാമത്തിന് അടുത്തേ പാടത്തു നിന്നാണ് മൃതദേഹംകണ്ടെത്തിയത്. സമീപത്ത് നിന്ന് മണ്ണെണ്ണ പാത്രവും കിട്ടി.

ആക്രമണത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പോലീസിന്റെ സംശയം. പെണ്‍കുട്ടി ലൈംഗീക പീഡനത്തിന് ഇരയായിട്ടില്ലെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.