CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 25 Minutes 26 Seconds Ago
Breaking Now

മധുവിനെ ആദിവാസി എന്ന് വിളിക്കരുത്; അവന്‍ എന്റെ അനുജനാണ്; ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ മരണത്തില്‍ വികാരാധീനനായി മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മധുവിനോട് ക്ഷമ കൂടി പറഞ്ഞ് കൊണ്ടാണ് മമ്മൂട്ട് പോസ്റ്റ് അവസാനിപ്പിക്കുന്നത്

വിശന്നുവലഞ്ഞപ്പോള്‍ ഭക്ഷണം മോഷ്ടിച്ചതിന് ഒരു കൂട്ടം തെമ്മാടികള്‍ തല്ലിക്കൊന്ന മധു കേരള സമൂഹത്തിന് മുന്നില്‍ ഒരു ചോദ്യചിഹ്നമായി മാറുകയാണ്. സെല്‍ഫി എടുക്കാനും വീഡിയോ എടുക്കാനുമായി മനുഷ്യന്റെ ജീവനെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ നമ്മള്‍ കൈവരിച്ചെന്ന് അവകാശപ്പെടുന്ന പുരോഗമനവും മികവുമെല്ലാം എന്തിന് വേണ്ടിയാണെന്ന് സംശയിച്ച് പോകും.

സമൂഹത്തിന്റെ വിവിധ ശ്രേണിയിലുള്ളവര്‍ രോഷവും ദുഃഖവും പ്രകടിപ്പിക്കവെ വികാരാധീനനായി മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. 27-കാരനായ മധുവിനെ സഹോദരനെന്ന് വിളിച്ചാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. ജനക്കൂട്ടം തന്റെ അനുജനെയാണ് കൊന്നതെന്ന് മമ്മൂട്ടി വ്യക്തമാക്കി.

മധുവിനെ ആദിവാസിയെന്ന് വിളിക്കരുത്. അവന്‍ എന്റെ അനുജനാണ്. ശരിക്കും ചിന്തിച്ചാല്‍ നിങ്ങള്‍ ഓരോരുത്തരുടെയും സഹോദരനും, മകനുമൊക്കെയാണ്. വിശപ്പിന് വേണ്ടി മോഷ്ടിക്കുന്നവന്‍ കള്ളനല്ല. മധുവിനോട് ക്ഷമ കൂടി പറഞ്ഞ് കൊണ്ടാണ് മമ്മൂട്ട് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പക്ഷെ ഈ ചോദ്യം കേരളത്തിന്റെ മനഃസാക്ഷിയോടുള്ള ചോദ്യമായി അവശേഷിക്കും. ആദിവാസിയെന്ന് മുദ്രകുത്തി ആരും ശ്രദ്ധിക്കാതെ വിശന്നുവലഞ്ഞ് ദൈന്യതയില്‍ ജീവിക്കുന്നവന്റെ കരച്ചില്‍ ആരെങ്കിലും കേള്‍ക്കുമോ, ഏതെങ്കിലും ഭരണകൂടം അതിന് ശക്തി പ്രകടിപ്പിക്കുമോ?




കൂടുതല്‍വാര്‍ത്തകള്‍.