CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 32 Seconds Ago
Breaking Now

ആദിയുടെ വിജയാഘോഷത്തില്‍ നിന്ന് പ്രണവ് മാറി നില്‍ക്കുന്നതെന്താ ? മറുപടിയുമായി ആന്റണി പെരുമ്പാവൂര്‍

ആദിയുടെ വിജയാഘോഷം നടക്കുകയാണെങ്കിലും നായകന്‍ പ്രണവ് മോഹന്‍ലാലിനെ മാത്രം ഒരിടത്തും ആരും കണ്ടില്ല. എന്തുകൊണ്ടാണ് പ്രണവ് മോഹന്‍ലാല്‍ ആദിയുടെ വിജയാഘോഷങ്ങളില്‍നിന്ന് മാറി നില്‍ക്കുന്നത് എന്ന ചോദ്യം ആന്റണി പെരുമ്പാവൂരിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ ഉത്തരം ഇങ്ങനെ..

പ്രണവ് വിജയാഘോഷങ്ങളില്‍നിന്ന് മാറി നില്‍ക്കുന്നതല്ല. സിനിമ തുടങ്ങുന്നതിന് മുന്‍പ് തന്നെ പുള്ളി സംസാരിച്ചിരുന്നു, പ്രമോഷനില്‍നിന്ന് മാറ്റി നിര്‍ത്താന്‍ സാധിക്കുമോ എന്ന്. അന്ന് വീട്ടിലെല്ലാവരും പറഞ്ഞു അങ്ങനെ പറയാന്‍ പാടില്ല. ലാല്‍ സാറും പറഞ്ഞു, ചേച്ചിയും പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു മോനെ കുഴപ്പമില്ല.

പുള്ളി അഭിനയിക്കുക എന്ന ചിന്ത മാത്രമായിരുന്നു ആ സമയത്ത് നമുക്ക്. അതുകൊണ്ട് തന്നെ അവര്‍ക്ക് കൊടുത്ത ഓഫറില്‍ വരേണ്ട എന്ന് പറഞ്ഞിരുന്നു. അതുകഴിഞ്ഞ് വരണം എന്ന് നമുക്ക് പറയാന്‍ പറ്റാത്തത് കൊണ്ട് പറഞ്ഞില്ല. അദ്ദേഹമൊട്ട് വന്നുമില്ല. വിജയത്തിന്റെ സമയത്ത് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് കുഴപ്പമില്ല, പക്ഷെ, പ്രമോഷന്‍സിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. നമ്മള്‍ നിര്‍ബന്ധിച്ചിട്ടുമില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.