CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 9 Seconds Ago
Breaking Now

ആറ് വയസ്സുള്ള സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷവിധിച്ചു; പിതാവ് കത്തി ഉപയോഗിച്ച് കഴുത്തുമുറിച്ചു; പോയി ചാവെടായെന്ന് ആക്രോശിച്ച് അമ്മ; ലീസെസ്റ്റര്‍ കോടതിയില്‍ കുറ്റവാളിയുടെ ജീവന്‍ രക്ഷിച്ചത് കസ്റ്റഡി ഓഫീസര്‍മാരുടെ ഇടപെടല്‍

ലീസസ്റ്ററില്‍ നിന്നുമുള്ള കുറ്റവാളിയുടെ അഭാവത്തില്‍ അഞ്ച് വര്‍ഷത്തെ ശിക്ഷയാണ് കോടതി പ്രഖ്യാപിച്ചത്.

അങ്ങിനെ എളുപ്പത്തിലൊന്നും ഇങ്ങനെയുള്ളവര്‍ ചാകരുത്. ഈ ഭൂമിയില്‍ ചെയ്ത പാപങ്ങള്‍ക്ക് ഇവിടെ തന്നെ കിടന്ന് നരകയാതന അനുഭവിക്കണം. വെറും ആറ് വയസ്സ് മാത്രമുള്ള സ്വന്തം മകളെ മറ്റൊരു കണ്ണിലൂടെ കാണുകയും ലൈംഗികതൃപ്തിക്കായി അവളുടെ ശരീരം ഉപയോഗിക്കുകയും ചെയ്ത ഒരു പിതാവ് ഇൗ ഭൂമിയില്‍ തന്നെ നരകയാതന അനുഭവിക്കണം. അല്ലാതെ മരണത്തിലൂടെ എളുപ്പം രക്ഷപ്പെടാമെന്ന് കരുതിയാല്‍ ചിലപ്പോള്‍ വിജയിക്കണമെന്നില്ല. ലീസസ്റ്റര്‍ ക്രൗണ്‍ കോടതിയിലാണ് മകളെ പീഡിപ്പിച്ച ക്രിമിനല്‍ പിതാവ് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കസ്റ്റഡി ഓഫീസര്‍മാരുടെ സമയോചിതമായ ഇടപെടല്‍ മൂലം ഇയാള്‍ക്ക് ചാകാന്‍ കഴിഞ്ഞില്ല. 

നിലവില്‍ മറ്റ് ചില കുറ്റങ്ങളില്‍ ഏഴ് വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്ന 30-കളില്‍ പ്രായമുള്ള ക്രിമിനലാണ് സ്വന്തം മകളെ പീഡിപ്പിച്ചത്. കുട്ടിയെ ടെന്റില്‍ വെച്ച് രണ്ട് തവണ പീഡിപ്പിച്ച കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ജൂറിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച ഇയാള്‍ തന്റെ കഴുത്ത് ജഡ്ജിക്ക് മുന്നില്‍ വെച്ച് മുറിക്കുകയായിരുന്നു. പരുക്കേറ്റ കുറ്റവാളിയെ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓഫീസര്‍മാര്‍ ഇയാളെ തടയാന്‍ ശ്രമിക്കുമ്പോള്‍ 'പോയി ചാവെടാ, ചെയ്തു കാണിക്ക്' എന്ന് മുന്‍ പങ്കാളിയായ കുട്ടിയുടെ അമ്മ ആക്രോശിച്ചു. 

ലീസസ്റ്ററില്‍ നിന്നുമുള്ള കുറ്റവാളിയുടെ അഭാവത്തില്‍ അഞ്ച് വര്‍ഷത്തെ ശിക്ഷയാണ് കോടതി പ്രഖ്യാപിച്ചത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് പ്രതി ഇപ്പോഴും അവകാശപ്പെടുന്നത്. ഈ വാദം പ്രതിഭാഗം അഭിഭാഷകന്‍ മാര്‍ക്ക് മാക്‌ഡൊണാള്‍ഡ് ആവര്‍ത്തിച്ചു. മോഷണം, വാഹനസംബന്ധമായ കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന ഏഴ് വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷമാകും അഞ്ച് വര്‍ഷത്തെ ശിക്ഷ. ഇതോടെ ആകെ 12 വര്‍ഷത്തെ ശിക്ഷയായി ഉയരും. കുറ്റവാളി ആകെ തകര്‍ന്ന് ഇരിക്കുകയാണെന്നും ജയിലില്‍ ഇയാള്‍ ആത്മഹത്യ ചെയ്യാതിരിക്കാന്‍ നിരീക്ഷണത്തിലാണെന്നും അഭിഭാഷകന്‍ അറിയിച്ചു. 

അതേസമയം കുട്ടി അമ്മയോട് ഇതേക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പരാജയപ്പെട്ട അമ്മയ്‌ക്കെതിരെയും കേസുണ്ട്. ബന്ധുക്കളുടെ പരിചരണത്തിലുള്ള കുട്ടിയുടെ അവസ്ഥ ഇപ്പോഴും മോശമാണ്. സ്വപ്‌നങ്ങളെയും അപരിചിതരെയും ഭയപ്പെടുന്ന സ്‌കൂളില്‍ പോലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് കുട്ടി. സംരക്ഷിക്കേണ്ട വ്യക്തികളില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായാല്‍ കുട്ടികളുടെ മാനസിക നില തകര്‍ന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. 




കൂടുതല്‍വാര്‍ത്തകള്‍.