CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 47 Minutes 10 Seconds Ago
Breaking Now

കേരളത്തിലെ കൊലപാത രാഷ്ടിയത്തിനെതിരെ യുകെയിലെ ഇന്ത്യന്‍ കൌണ്‍സിലേറ്റിന് മുന്‍പാകെ സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം

കേരളത്തില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് എതിരെ  ഇന്നലെ ബിർമിംഗ്ഹാമിലെ ഇന്ത്യന്‍ കൌണ്‍സിലേറ്റിന് മുന്നില്‍ മൂന്ന് സാസ്കാരിക പ്രവര്‍ത്തകരുടെ  സമാധാനപരമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു .എഴുത്തുകാരായ   മുരുകേശ് പനയറ , ജിന്‍സന്‍ ഇരിട്ടി സാമുഹ്യ , സാംസ്കാരിക പ്രവര്‍ത്തകനായ  ടോം ജോസ് തടിയന്‍ പാട്  തുടങ്ങിയവരാണ് കേരളത്തിലെ രാഷ്ടിയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും കുട്ടായ ഇടപെടല്‍ ഉണ്ടാകണം എന്ന് ആവശ്യപെട്ടുകൊണ്ട്  പ്ളേകാർഡ് ഏന്തി ഇന്ത്യന്‍ കൌന്‍സിലേറ്റിന് മുന്നില്‍ പ്രതിഷേധിച്ചത്. ഇന്ത്യന്‍ കൌണ്‍സിലേറ്റിന് മുന്‍പാകെ  സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും ആശങ്കയും പ്രതിഷേധവും നേരിട്ട് അറിയിച്ച് ,എഴുതി തയ്യാറാക്കിയ മെമ്മോറാണ്ടം സമര്‍പ്പിച്ച  ശേഷമാണ്  കൌണ്‍സിലേറ്റിന് മുന്നിൽ  രാഷ്ടിയ കൊലപാതങ്ങള്‍ക്കു ഇരകളായ മുഴുവന്‍ ഇരകള്‍ക്കും  ഐക്യദാര്‍ഢ്യം രേഖപെടുത്തി പ്രതിഷേധ  കുട്ടായ്മ  സംഘടിപ്പിച്ചത് .പരസ്പരം കൊന്നുകൊണ്ടുള്ള രാഷ്ടിയ കൊലപാതകങ്ങള്‍ ,രാഷ്ടിയ ശത്രുത അവസാനിപ്പിച്ച് പകരം ജീവിക്കുവാനുള്ള നല്ലലോകമായി ഈ ഭൂമിമാറണം എന്ന് എഴുത്തുകാരനായ മുരുകേശ് പനയറ പറഞ്ഞു . ഇവിടെ ഒരു രാഷ്ടിയ പാര്‍ട്ടിക്കും കൊലപാതക രാഷ്ടിയം അവസാനിപ്പിക്കണം  എന്ന ഇച്ഛശക്തി ഇല്ലാത്തത്  കൊണ്ടും ,കൊലപാതക രാഷ്ടിയത്തില്‍ പ്രതിയാകുന്ന ക്രിമിനലുകളെ രാഷ്ടിയമായും നീയമപരമായും ഈ രാഷ്ടിയ പാര്‍ട്ടികള്‍ സംരക്ഷിക്കുന്നത് കൊണ്ടുമാണ്   ഇവിടെ കൊലപാതക രാഷ്ടിയം ആരംഭിച്ചിട്ട്  നാല്പത്തി ഒൻപത് വര്‍ഷമായിട്ടും ഇത് ഇങ്ങനെ തുടരുന്നതെന്ന് എഴുത്തുകാരനായ ജിന്‍സന്‍ ഇരിട്ടി പറഞ്ഞു . കൊലപാതക രാഷ്ടിയം തുടര്‍ച്ചായി കേരളത്തില്‍ ഉണ്ടാകുന്നു എന്നത് സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും വേദനപ്പിക്കുന്ന ഒന്നാണ് . ഇത്തരം നിഷ്ടുരമായ , മനുഷ്യത്വ രഹിതമായ അക്രമപ്രവര്‍ത്തനത്തിലുടെ നമ്മുടെ നാടിന് ഒരിക്കലും മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന് സാംസ്കാരിക പ്രവര്‍ത്തകനായ ടോം ജോസ് തടിയന്‍പാട് പറഞ്ഞു.

വാർത്ത: ജിൻസൺ ഇരിട്ടി 




കൂടുതല്‍വാര്‍ത്തകള്‍.