CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 24 Minutes 18 Seconds Ago
Breaking Now

വെള്ളം ചോദിച്ചപ്പോള്‍ മുഖത്തേക്കൊഴിച്ചു ; തോളില്‍ ഭാരമുള്ള ചാക്കും ; ക്രൂരതയ്ക്ക് കൂട്ടുനിന്നത് വനം വകുപ്പ് ; ആരോപണവുമായി മധുവിന്റെ സഹോദരി

വനം വകുപ്പ് അധികൃതര്‍ നോക്കി നില്‍ക്കേയാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് സഹോദരി ചന്ദ്രിക ആരോപിക്കുന്നു.

അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മധുവെന്ന യുവാവ് മരിച്ച സംഭവത്തില്‍ വനം വകുപ്പിനെതിരെ ആരോപണവുമായി സഹോദരി. വനം വകുപ്പ് അധികൃതര്‍ നോക്കി നില്‍ക്കേയാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് സഹോദരി ചന്ദ്രിക ആരോപിക്കുന്നു.

50 ഓളം അടങ്ങുന്ന സംഘമാണ് മധു താമസിച്ച പാറയിടുക്ക് വളഞ്ഞത്. തുടര്‍ന്ന് മര്‍ദ്ദനം നടത്തുകയായിരുന്നു. പുറത്തു നിന്നുള്ളവരെ അട്ടപ്പാടി റേഞ്ചിലേക്ക് ഐഡി കാര്‍ഡോ അനുവാദമോ ഇല്ലാതെ കടത്തി വിടില്ലാത്തതാണ്. എന്നാല്‍ ഈ നിയമമൊന്നും പാലിച്ചില്ല. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്ത് പുറത്തു നിന്നുള്ളവരെ കടത്തിവിട്ടത് വന്‍ സുരക്ഷാ പാളിച്ചയാണെന്നാണ് വിലയിരുത്തല്‍.

മധുവിനെ വനത്തിന് ഉള്ളില്‍ നിന്ന് തിരികെ കൊണ്ടുവരുമ്പോള്‍ മര്‍ദ്ദനമേറ്റ് തളര്‍ന്ന യുവാവ് വെള്ളം ചോദിച്ചപ്പോള്‍ മുഖത്തേക്ക് ഒഴിച്ചതായും തോളില്‍ ഭാരമുള്ള ചാക്കും വെച്ചാണ് നടത്തിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.ക്രൂര ആക്രമണമാണ് ഇവര്‍ നടത്തിയതെന്നും ആരവത്തോടെയാണ് വളഞ്ഞ് പുറത്തേക്ക് മധുവിനെ കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.