വിവാഹത്തിന് ലഭിച്ച സമ്മാനം തുറന്നു നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നവ വരനും മുത്തശ്ശിയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ നവ വധു ചികിത്സയിലാണ്. ഒഡീഷയിലെ ബോലംഗീര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. വരന്റെ മുത്തശ്ശി സംഭവ സ്ഥലത്തും വരന് റൂര്‍ക്കിയിലെ ഇസ്പത് ജനറല്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത് .
വധു ബുര്‍ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചുദിവസം മുമ്പായിരുന്നു വിവാഹം. തുടര്‍ന്ന് ഫെബ്രുവരി 21 ന് വിരുന്നും സംഘടിപ്പിച്ചിരുന്നു. ആ ചടങ്ങില്‍ അപരിചിതനായ ആള് നല്കിയ സമ്മാനം തുറന്നു നോക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്.
തെളിവുകള്‍ ശേഖരിച്ചതായും അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു. സമ്മാനം നല്കിയ ആള്‍ക്കായുള്ള അന്വേഷണവും നടക്കുകയാണ്.