CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 42 Minutes 3 Seconds Ago
Breaking Now

താരമാകാന്‍ പെടാപ്പാട് പെടുന്ന അഭിനേത്രി; മനസ്സ് തുറന്നെഴുതിയ ബ്ലോഗിന്റെ എഴുത്തുകാരി സാക്ഷാല്‍ മെഗാന്‍ മാര്‍ക്കിളെന്ന് വെളിപ്പെടുത്തല്‍; നവവധുവിന്റെ തുറന്നെഴുത്ത് രാജകുടുംബത്തെ ചൊടിപ്പിക്കുമോ?

അഭിനയരംഗത്തേക്ക് കടന്നെത്തുന്നവര്‍ക്ക് ഇൗ ബ്ലോഗ് ഒരു പാഠപുസ്തകമായാണ് വിലയിരുത്തുന്നത്.

വിവാദങ്ങളില്‍ നിന്നും മറ്റ് പൊതുകാര്യങ്ങളില്‍ നിന്നും ഒരല്‍പ്പം അകന്ന് നില്‍ക്കുന്നതാണ് പൊതുവെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രീതി. അല്ലാതെ പൊതുശ്രദ്ധയിലേക്ക് എടുത്ത് ചാടിയവരൊക്കെ രാജകുടുംബത്തിന്റെ കണ്ണിലെ കരടുമായിരുന്നു. ഡയാന രാജകുമാരിയുടെ ജീവിതം തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. സാധാരണക്കാര്‍ക്കൊപ്പം രാജകീയ പരിവേഷങ്ങളില്ലാതെ അവരില്‍ ഒരാളായി ഡയാന മാറിയപ്പോള്‍ രാജ്ഞിയേക്കാള്‍ വലിയ ആളായി ഡയാന മാറിയിരുന്നു. പിന്നിടുള്ള കഥകള്‍ എല്ലാവര്‍ക്കും പരിചിതം.

ഇപ്പോള്‍ എല്ലാവരും കണ്ണുംകാതും കൂര്‍പ്പിച്ച് കാത്തിരിക്കുന്നത് ഒരു ആഘോഷത്തിലേക്കാണ്, ഡയാനയുടെ മകന്‍ ഹാരി രാജകുമാരന്റെ വിവാഹം. അമേരിക്കന്‍ അഭിനേത്രിയും വിവാഹമോചിതയുമായ മെഗാന്‍ മാര്‍ക്കിളിലാണ് ഹാരി തന്റെ വധുവിനെ കണ്ടെത്തിയത്. പരമ്പരാഗത ആചാരങ്ങള്‍ മാറ്റിവെച്ച് മെഗാനെ സ്വീകരിക്കാന്‍ രാജകൊട്ടാരം തയ്യാറായത് തന്നെ അത്ഭുതമാണ്. മെയ് 17-ന് വിവാഹവും നിശ്ചയിച്ചു. അപ്പോഴാണ് അജ്ഞാതയായി ഇരുന്ന് കൊണ്ട് മെഗാന്‍ നടത്തിയ ബ്ലോഗ് എഴുത്തുകള്‍ പുറത്തുവരുന്നത്.

താരമാകാന്‍ കൊതിക്കുന്ന ഒരു അഭിനേത്രി എരിവും പുളിയും ചേര്‍ത്ത് നടത്തിയ തുറന്നെഴുത്തിന് ആരാധകര്‍ ഏറെയായിരുന്നു. അഭിനയരംഗത്തെ പ്രതിസന്ധികളും സംബന്ധിച്ച തുറന്നെഴുത്തുകളായിരുന്നു ആ അജ്ഞാത നടത്തിയത്. കാഴ്ചവസ്തുക്കളാക്കുന്ന പ്രൊഡ്യൂസര്‍മാരും, ഊര്‍ജ്ജം കുറയാതിരിക്കാന്‍ വൈറ്റമിന്‍ ഇഞ്ചക്ഷന്‍ നല്‍കുന്നതും അടക്കമാണ് ഇവര്‍ എഴുതിയത്. അഭിനയിക്കാന്‍ അവസരങ്ങള്‍ കിട്ടാതാകുമ്പോള്‍ ഇഷ്ടമില്ലാത്ത ജോലികള്‍ ചെയ്തും കടം വാങ്ങിയും ജീവിച്ചതിനെക്കുറിച്ചും ഈ ബ്ലോഗര്‍ എഴുതി.

അഭിനയരംഗത്തേക്ക് കടന്നെത്തുന്നവര്‍ക്ക് ഇൗ ബ്ലോഗ് ഒരു പാഠപുസ്തകമായാണ് വിലയിരുത്തുന്നത്. വര്‍ക്കിംഗ് ആക്ട്രസ് എന്ന പേരില്‍ അജ്ഞാതയായി ഇരുന്ന താരം സാക്ഷാല്‍ മെഗാന്‍ മാര്‍ക്കിളാണെന്നാണ് വെളിപ്പെടുത്തല്‍. 2012-ന് ശേഷം എഴുത്ത് അവസാനിപ്പിച്ച ഈ ബ്ലോഗ് നീക്കം ചെയ്തതോടെയാണ് ഇതിന് പിന്നില്‍ മെഗാനാണെന്ന് അഭ്യൂഹം ഉയര്‍ന്നത്. കാലിഫോര്‍ണിയയില്‍ നിന്നുമുള്ള ഹോളിവുഡിലെ ശ്രോതസ്സുകളാണ് ബ്ലോഗ് മെഗാന്റേതെന്ന് സ്ഥിരീകരിക്കുന്നത്. ഇത്രയും തുറന്നെഴുതിയ ആള്‍ നവവധു ആണെന്നറിയുമ്പോള്‍ രാജകുടുംബത്തിന്റെ പ്രതികരണം എന്താകുമോ എന്തോ?




കൂടുതല്‍വാര്‍ത്തകള്‍.