CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 10 Seconds Ago
Breaking Now

മഹീന്ദ്ര ബൊലേറൊ സ്‌കൂളിലേക്ക് ഇടിച്ചുകയറി; 9 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

അമിതവേഗതയിലായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂള്‍ വളപ്പിനകത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.

അതിവേഗത്തിലെത്തിയ വാഹനം സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് ഇടിച്ചുകയറി 9 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. 24 പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. ബിഹാറിലെ മുസഫര്‍പൂര്‍ പ്രദേശത്താണ് അപകടം നടന്നത്. മഹീന്ദ്ര ബൊലേറോയാണ് ക്ലാസ് വിടുന്ന സമയത്ത് സ്‌കൂളിലേക്ക് ഇടിച്ചുകയറിയത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ ഇറങ്ങിയ കുട്ടികളാണ് ചതഞ്ഞരഞ്ഞ് മരിച്ചത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചു. 

കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 

ജില്ലാ ആസ്ഥാനത്തു നിന്നും പത്തു കിലോമീറ്റര്‍ അകലെയുള്ള മിനാപ്പുര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ അഹിയാപൂര്‍ഝപഹാ എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. അമിതവേഗതയിലായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂള്‍ വളപ്പിനകത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.

സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചിച്ചു. അതേസമയം കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി മിനാപൂര്‍ എംഎല്‍എ മുന്ന യാദവ് പറഞ്ഞു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.