CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 25 Minutes 17 Seconds Ago
Breaking Now

ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങിന് അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞുമായി സൈനീക യൂണിഫോമണിഞ്ഞ് അവളെത്തി ; ഉള്ളില്‍ കരഞ്ഞുകൊണ്ട്

ഫെബ്രുവരി 15ന് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് വിമാനം തകര്‍ന്നാണ് കുമുദിന്റെ ഭര്‍ത്താവ് വിംഗ് കമ്മാന്‍ഡര്‍ ഡി വാട്‌സ് മരിച്ചത്.

നഷ്ടമാകുന്നതിന്റെ വേദന വളരെ വലുതാണ്. അതും അഞ്ചു ദിവസമുള്ള കുഞ്ഞിനെ സമ്മാനിച്ച് ഭര്‍ത്താവ് വിടപറഞ്ഞപ്പോള്‍ ഈ യുവതിയുടെ വേദന എത്ര ഇരട്ടിയാകും. മകളെ കൈയ്യിലെടുത്ത് 

 യൂണിഫോം അണിഞ്ഞ് മേജര്‍ കുമുദ് ദോഗ്ര ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഫെബ്രുവരി 15ന് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് വിമാനം തകര്‍ന്നാണ് കുമുദിന്റെ ഭര്‍ത്താവ് വിംഗ് കമ്മാന്‍ഡര്‍ ഡി വാട്‌സ് മരിച്ചത്.

ഭര്‍ത്താവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായാണ് മേജര്‍ ഡോഗ്ര പൂര്‍ണ്ണ സൈനിക യൂണിഫോം അണിഞ്ഞ് എത്തിയത്. കൈയില്‍ കുഞ്ഞുമായി എത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഏവരുടേയും കണ്ണ് നനയ്ക്കുകയാണ്.

ഡി വാട്‌സിന് പുറമെ വിംഗ് കമ്മാന്‍ഡര്‍ ജെയ് പോള്‍ സിംഗും വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു. ജോര്‍ഹത് എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ചെറുവിമാനങ്ങളില്‍ ഒന്നാണ് ടെക്‌നിക്കല്‍ പിഴവുകളെ തുടര്‍ന്ന് ആസാമിലെ മജൂലി ദ്വീപില്‍ തകര്‍ന്നുവീണത്.

 




കൂടുതല്‍വാര്‍ത്തകള്‍.