CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 51 Seconds Ago
Breaking Now

പ്രിയപ്പെട്ടവരെയല്ല സ്വന്തം ഫോണുകളെ പ്രേമിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

മോട്ടോറോള കമ്പനിയും, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്നാണ് ആളുകളുടെ ഡിജിറ്റല്‍ സ്വഭാവത്തെക്കുറിച്ച് പഠിച്ചത്.

പ്രിയപ്പെട്ടവരോടുള്ള സ്‌നേഹത്തേക്കാള്‍ സ്വന്തം സ്മാര്‍ട്ട്‌ഫോണുകളെ സ്‌നേഹിക്കുന്നവരായി ഇന്ത്യക്കാര്‍ മാറുകയാണെന്ന റിപ്പോര്‍ട്ട് പുറത്ത്.

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ 33% പേര്‍ പ്രത്യേകിച്ച് യുവതലമുറ ഡിജിറ്റല്‍ യുഗത്തില്‍ വളര്‍ന്നവരാണ്. ഇവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരേക്കാള്‍ പ്രിയം സ്വന്തം ഫോണുകളോടാണെന്ന് വ്യക്തമാക്കുകയാണ് പഠനം. ഇത്തരമൊരു പട്ടിക സൃഷ്ടിക്കാന്‍ നടത്തിയ അന്വേഷണത്തിലാണ് 65 ശതമാനം പേരുമായി ഇന്ത്യ മുന്നിലെത്തിയത്. മോട്ടോറോള കമ്പനിയും, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്നാണ് ആളുകളുടെ ഡിജിറ്റല്‍ സ്വഭാവത്തെക്കുറിച്ച് പഠിച്ചത്. 

നമ്മുടെ ജീവിതത്തിലുള്ള നിയന്ത്രണം നഷ്ടമാകുകയാണെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷക നാന്‍സി എട്‌കോഫ് വ്യക്തമാക്കി. ആകെ സര്‍വ്വെയില്‍ പങ്കെടുത്ത 53 ശതമാനം പേരും സ്മാര്‍ട്ട്‌ഫോണ്‍ തങ്ങളുടെ പ്രിയസുഹൃത്താണെന്ന് വിലയിരുത്തി. ഇന്ത്യയാണ് ഇക്കാര്യത്തില്‍ ഒന്നാമത്. 65 ശതമാനം പേര്‍ക്ക് ഫോണാണ് എല്ലാം. ഫോണില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് 64 ശതമാനം പേരും വ്യക്തമാക്കി. 

ഫോണുകള്‍ ഇടവേളയിട്ട് തുറന്ന് നോക്കുന്ന ശീലമുള്ളവര്‍ 65 ശതമാനം പേരാണ്. മറ്റെന്തിനേക്കാളും സമയം ഫോണില്‍ ചെലവിടുന്നതായി തുറന്നു സമ്മതിച്ചത് 48 ശതമാനം ഇന്ത്യക്കാരാണ്. അതേസമയം ഫോണില്ലെങ്കില്‍ സന്തോഷമുണ്ടെന്ന് 53 ശതമാനം ഇന്ത്യക്കാര്‍ വ്യക്തമാക്കി. ഫോണ്‍ നഷ്ടപ്പെട്ടാല്‍ പരിഭ്രാന്തരാകുമെന്ന് 77 ശതമാനം പേരും പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.