CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 50 Minutes 45 Seconds Ago
Breaking Now

ചരിത്ര ജയം നേടി ടീം ഇന്ത്യ ; ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തുടര്‍ച്ചയായ രണ്ടാം പരമ്പര ജയവുമായി കൊഹ്ലിയും സംഘവും

ഇന്ത്യ 7 ന് 172, ദക്ഷിണാഫ്രിക്കയ്ക്ക് 6 നു 165 റണ്‍സേ നേടാനായുള്ളൂ.

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ 51 നു ഏകദിന പരമ്പര സ്വന്തമാക്കി ചരിത്രം കുറിച്ചതിനു പിന്നാലെ ടി ട്വന്റി പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ. ന്യൂലാന്‍ഡ്‌സില്‍ നടന്ന മൂന്നാം ടി ട്വന്റി മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യുടെ ജയം. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര 21 നു കോഹ്‌ലിയും സംഘവും സ്വന്തമാക്കി.

വിരാട് കോഹ്‌ലിയ്ക്ക് വിശ്രമം അനുവദിച്ച മത്സരത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചിരുന്നത്. എന്നാല്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ നായകന്റെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ടീം സ്‌കോര്‍ 14 ല്‍ വച്ച് ഡാല രോഹിതിനെ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. തുടര്‍ന്നെത്തിയ സുരേഷ് റെയ്‌ന (27 പന്തില്‍ 43) ധവാനോടൊപ്പം ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. സ്‌കോര്‍ ഇന്ത്യ 7 ന് 172, ദക്ഷിണാഫ്രിക്കയ്ക്ക് 6 നു 165 റണ്‍സേ നേടാനായുള്ളൂ.

ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം ഓവറില്‍ത്തന്നെ ഓപ്പണര്‍ ഹെന്‍ട്രിക്‌സിനെ (7) നഷ്ടമായി. ഭുവനേശ്വറിന്റെ പന്തില്‍ ധവാനായിരുന്നു ക്യാച്ച്. 23 പന്തുകളില്‍ നിന്ന് 24 റണ്‍സ് നേടിയ മില്ലര്‍ പത്താം ഓവറില്‍ പുറത്തായപ്പോള്‍ ആതിഥേയര്‍ 45 നു 2 എന്ന നിലയിലായിരുന്നു. പിന്നീട് ഡുമിനി (55), യോന്‍കര്‍ (49) എന്നിവര്‍ പൊരുതിനിന്നതോടെ ആതിഥേയര്‍ക്ക് പ്രതീക്ഷയേറി. പക്ഷേ ഡുമിനിയെ 16ാം ഓവറില്‍ ശാര്‍ദൂല്‍ പുറത്താക്കി. യോന്‍കര്‍ അവസാന ഓവര്‍വരെ പൊരുതിനിന്നു.

ക്രിസ്റ്റ്യന്‍ യോങ്കറും(24 പന്തില്‍ 49) ബെഹാര്‍ഡിയനും(6 പന്തില്‍ 15*) ചേര്‍ന്ന് ആതിഥേയരെ അട്ടിമറി വിജയത്തിന്റെ വക്കിലെത്തിച്ചിരുന്നു. ഭുവനേശ്വര്‍ എറിഞ്ഞ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കക്ക് 19 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍, 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത എറിഞ്ഞ ഭുവനേശ്വര്‍ ടീമിനു പരമ്പര ജയം സമ്മാനിച്ചു.

മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച സുരേഷ് റെയ്‌നയാണ് (43 റണ്‍സ്, 1 വിക്കറ്റ്) കളിയിലെ കേമന്‍. പരമ്പരയുടെ താരമായി ഭുവനേശ്വര്‍ കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.