CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 49 Seconds Ago
Breaking Now

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും

അന്തരിച്ച ബോളിവുഡ് സുന്ദരി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും. യുഎഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30 നാണ് മരണം സംഭവിച്ചത്.

മൃതദേഹം ദുബായില്‍ നിന്നും ഇന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിക്കും. ബാന്ദ്രയിലും അന്ധേരിയിലും ഇവര്‍ക്ക് വീടണ്ട്. ഇവിടേയ്ക്ക് രാവിലെ മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ ആളകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടേക്കാകും മൃതദേഹം കൊണ്ടുവരിക. എന്നാല്‍ സംസ്‌കാര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങള്‍ കുടുംബം പുറത്തുവിട്ടിട്ടില്ല.

ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹ വിരുന്നില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും കുടുംബവും റാസല്‍ഖൈമയില്‍ എത്തിയത്.

ബാലതാരമായി സിനിമയിലെത്തിയ ശ്രീദേവി ഹിന്ദി, തമിഴ്, മലയാളം ,കന്നഡ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ബോണി കപൂറാണ് ഭര്‍ത്താവ്. ജാന്‍വി, ഖുഷി എന്നിവരാണ് മക്കള്‍ .




കൂടുതല്‍വാര്‍ത്തകള്‍.