CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 16 Seconds Ago
Breaking Now

കമല്‍ഹാസനുമായി പിരിഞ്ഞത് ആത്മാഭിമാനത്തിന് മുറിവേറ്റതിനാല്‍ ; സാമ്പത്തികമായി വഞ്ചിച്ചെന്നും ഗൗതമി

കമല്‍ഹാസനുമായി പിരിയാന്‍ കാരണം വെളിപ്പെടുത്തി ഗൗതമി. കമലിന് പിന്നാല്‍ ഗൗതമി ഇപ്പോഴുമുണ്ടെന്നും രാഷ്ട്രീയത്തില്‍ സാമ്പത്തിക നേട്ടം കൊയ്യുകയാണ് കമലെന്നും ആരോപണം ഉയര്‍ന്നതോടെയാണ് പ്രതികരണവുമായി ഗൗതമി രംഗത്തെത്തിയത്. ബ്ലോഗിലൂടെയാണ് പ്രതികരണം.

പരസ്പര ബഹുമാനവും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നതും ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലാതിരുന്നതിനാലുമാണ് പിരിഞ്ഞതെന്ന് ഗൗതമി വ്യക്തമാക്കി.

കമല്‍ തന്നെ സാമ്പത്തികമായി കബളിപ്പിച്ചെന്നും ഗൗതമി ആരോപിച്ചു. കമലിനൊപ്പം ജീവിതം തുടങ്ങിയതോടെ സിനിമാഭിനയം നിര്‍ത്തി. പിന്നീട് കമലിന്റെ നേതൃത്വത്തിലുള്ള നിര്‍മാണക്കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച സിനിമകള്‍ക്കുവേണ്ടിയും മറ്റ് നിര്‍മാണക്കമ്പനികള്‍ക്കുവേണ്ടിയും കമല്‍ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്തു. എന്നാല്‍ ഒന്നിനും പ്രതിഫലം ലഭിച്ചില്ല. ബന്ധം അവസാനിപ്പിച്ചതിനുശേഷം പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇനിയും വലിയൊരു തുക കിട്ടാനുണ്ടെന്നും ഗൗതമി പറഞ്ഞു.

കമലിന്റെ മകള്‍ ശ്രുതിഹാസനാണ് തങ്ങളുടെ ബന്ധം തകരാനുള്ള കാരണമെന്ന അഭ്യൂഹങ്ങളും ഗൗതമി നിഷേധിച്ചു. കമലിന്റെ മക്കളായ ശ്രുതിയും അക്ഷരയും താന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല പെണ്‍കുട്ടികളാണ്. ശ്രുതിക്കോ മൂന്നാമതൊരാള്‍ക്കോ തങ്ങളുടെ ബന്ധം തകര്‍ന്നതില്‍ പങ്കില്ലെന്നും ഗൗതമി വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.