CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 57 Seconds Ago
Breaking Now

സൗന്ദര്യ സംരക്ഷണത്തിനുള്ള സര്‍ജറികളാണ് ശ്രീദേവിയുടെ മരണ കാരണമെന്ന ആരോപണത്തിനെതിരെ എക്താ കപൂര്‍

സൗന്ദര്യ സംരക്ഷണത്തിനായി ശ്രീദേവി സര്‍ജറികള്‍ക്ക് വിധേയമായതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമെന്ന വാര്‍ത്തകള്‍ക്കെതിരെ നടി എക്താ കപൂര്‍. ശ്രീദേവിയുടെ വിയോഗം സിനിമാ ലോകത്ത് ഞെട്ടിലുണ്ടാക്കിയിരിക്കുകയാണെന്നും ഇതിനിടെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഏക്ത കപൂര്‍ പറയുന്നു.

ദുഷ്ട മനസുകളേ, ഒരു കാര്യം മനസിലാക്കുക. പ്രത്യേകിച്ച് എന്തെങ്കിലും ഹൃദയ സംബന്ധിയായ അസുഖങ്ങളോ എന്തെങ്കിലും ശസ്ത്രക്രിയയുടെ പ്രത്യാഘാതങ്ങളോ ഇല്ലാതെയും ജനസംഖ്യയില്‍ ഒരു ശതമാനം ആളുകള്‍ക്ക് ഹൃദയസ്തംഭനം സംഭവിക്കാം ( എന്റെ ഡോക്ടര്‍ പറഞ്ഞു തന്ന അറിവാണ്). അത് തലയിലെഴുത്താണ് അല്ലാതെ അപവാദങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കുന്നതില്‍ സന്തോഷിക്കുന്ന ദുഷ്ടക്കൂട്ടങ്ങള്‍ ചിത്രീകരിക്കുന്നത് പോലെയല്ല.' ഏക്ത ട്വിറ്ററില്‍ കുറിച്ചു.

കൊഴുപ്പ് വലിച്ചു കളയുന്നതിനും സ്തന സൗന്ദര്യം നിലനിര്‍ത്തുന്നതിനുമുളള ശസ്ത്രക്രിയകള്‍, ത്വക്കിന്റെ ഭംഗി നിലനിര്‍ത്തുന്നതിനുള്ള ലേസര്‍ ചികിത്സകള്‍ തുടങ്ങി നിരവധി ചികിത്സകള്‍ ശ്രീദേവി ചെയ്തിരുന്നതായും ഇത് നടിയുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിച്ചെന്നും മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.