CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 58 Minutes 54 Seconds Ago
Breaking Now

സൗത്ത് ആഫ്രിക്കയില്‍ വെന്നിക്കൊടി പാറിച്ചിട്ടും വിരാടിന് മതിയായില്ല; ഇന്ത്യന്‍ ടീം ഇപ്പോഴും നടത്തുന്നത് 80 ശതമാനം പ്രകടനം

സൗത്ത് ആഫ്രിക്കയില്‍ കപ്പിന് പുറമെ മില്ല്യണ്‍ ഡോളര്‍ പ്രൈസ് മണിയും നേടിയാണ് ഇന്ത്യയുടെ മടക്കം.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിദേശ പിച്ചിലെ മോശം പ്രകടനമെന്ന ചീത്തപ്പേര് ഒരു പരിധി വരെ മാറ്റിവെച്ച് കൊണ്ടാണ് വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ ടീം സൗത്ത് ആഫ്രിക്കയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. ടെസ്റ്റ് പരമ്പരയിലെ തോല്‍വി ഒരു വശത്ത് നില്‍ക്കുമ്പോഴും പരിമിത ഓവര്‍ മത്സരങ്ങളില്‍ സസുഖം വിജയിച്ച ഇന്ത്യന്‍ ടീം ഏകദിന റാങ്കിംഗില്‍ മുന്നിലുമെത്തി. എന്നാല്‍ ഇതൊന്നും പോരെന്നാണ് ക്യാപ്റ്റന്റെ അഭിപ്രായം.

ഇന്ത്യന്‍ ടീം ഇപ്പോഴും 80 മികവാണ് പുറത്തെടുക്കുന്നതെന്ന് വിരാട് വ്യക്തമാക്കി. ഇനി ഇംഗ്ലണ്ടിലും, ഓസ്‌ട്രേലിയയിലുമാണ് പര്യടനം വരുന്നത്. ഈ രണ്ട് പര്യടനങ്ങളിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചാല്‍ കാര്യങ്ങള്‍ തൃപ്തികരമാണ്. 80 ശതമാനത്തില്‍ കളിക്കുമ്പോഴും വിജയിക്കുന്നുണ്ട്. നൂറ് ശതമാനം കാഴ്ചവെയ്ക്കുമ്പോഴാണ് ലോകോത്തര ടീമാകുന്നത്, ക്യാപ്റ്റന്‍ വ്യക്തമാക്കി.

സൗത്ത് ആഫ്രിക്കയില്‍ കപ്പിന് പുറമെ മില്ല്യണ്‍ ഡോളര്‍ പ്രൈസ് മണിയും നേടിയാണ് ഇന്ത്യയുടെ മടക്കം. ഏത് സാഹചര്യത്തിലും മികവേറിയ പ്രകടനം കാഴ്ചവെയ്ക്കുന്നതാണ് വിരാട് കോഹ്‌ലിയെ വ്യത്യസ്തനാക്കുന്നത്. പിച്ചിന് അനുസൃതമായി ടീം അഡാപ്റ്റ് ചെയ്യും. എല്ലാ മത്സരവും നാട്ടില്‍ കളിക്കുന്നതിന് തുല്യമാണ്. തന്റെ ടീമിനെ നിശിതമായി വിമര്‍ശിച്ച പത്രപ്രവര്‍ത്തകര്‍ക്കുള്ള മറുപടിയും വിരാട് പത്രസമ്മേളനത്തില്‍ നല്‍കിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.