CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 39 Seconds Ago
Breaking Now

വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്; മലയാളികളെ ഞെട്ടിച്ച് കാളിയന്റെ മോഷന്‍ പോസ്റ്റര്‍

പൃഥ്വിരാജ് കര്‍ണ്ണന്‍ ഉപേക്ഷിച്ചതിന് കാരണമായ 'കാളിയന്‍' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കണ്ട് തരിച്ചിരിക്കുകയാണ് മലയാളികള്‍. എസ്. മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേണാടിന്റെ വീരപുരുഷനായ പടത്തലവന്‍ ഇരവിക്കുട്ടിപ്പിള്ളയുടെയും സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥയാണ് പ്രതിപാദിക്കുന്നത്.

കട്ടപ്പയെ അവതരിപ്പിച്ച് വിസ്മയിപ്പിച്ച സത്യരാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായരാണ് നിര്‍മ്മാണം. ഇതിഹാസ ചിത്രങ്ങളുടെ ഒരു നിര തന്നെ മലയാളത്തില്‍ ഒരുങ്ങവെയാണ് ഞെട്ടിച്ച് കൊണ്ട് പൃഥ്വിരാജിന്റെ കാളിയന്‍ മോഷന്‍ പോസ്റ്റര്‍ എത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.