CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 21 Minutes 39 Seconds Ago
Breaking Now

കൈക്കൂലി വാങ്ങിയ പോലീസുകാരനെ വീഡിയോയില്‍ കുടുക്കി ; ഡ്രൈവര്‍ക്ക് പോലീസിന്റെ പാരോതിഷികം

മൊബൈല്‍ ക്യാമറയില്‍ ലോറി ഡ്രൈവര്‍ പകര്‍ത്തിയ ദൃശ്യം ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ടാണ് പുറത്തുവിട്ടത്

ചെമ്മണ്ണു ലോറി തടഞ്ഞ് കൈക്കൂലി വാങ്ങിയ അഡീഷണല്‍ എസ്‌ഐയേയും ഡ്രൈവറേയും സസ്‌പെന്‍ഡ് ചെയ്തു. റൂറല്‍ എസ്പി അശോക് കുമാറാണ് സസ്‌പെന്‍ഡന് ചെയ്തത്. കഠിനംകുളം പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ ഷിബു വി ദാസ്, റൂറല്‍ കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ ഡ്രൈവര്‍ ജി രാജീവ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൈക്കൂലി വാങ്ങുന്ന ചിത്രവും വീഡിയോയും പുറത്തുവന്നതിന് പിന്നാലെയാണിത്.

ആറ്റിങ്ങല്‍ എസ്‌ഐ അനില്‍കുമാറിനായിരുന്നു അന്വേഷണ ചുമതല. ഉദ്യോഗസ്ഥന്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇന്നലെ വൈകീട്ട് റിപ്പോര്‍ട്ട് നല്‍കി മണിക്കൂറുകള്‍ക്കകം നടപടി വന്നു. ദൃശ്യങ്ങളില്‍ കാണുന്ന സംഭവം കുറച്ചുനാള്‍ക്ക് മുമ്പ് നടന്നതാണെന്നും ഇപ്പോഴതിന് പ്രസക്തിയില്ലെന്നുമാണ് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ വാദിച്ചത്.

മൊബൈല്‍ ക്യാമറയില്‍ ലോറി ഡ്രൈവര്‍ പകര്‍ത്തിയ ദൃശ്യം ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ടാണ് പുറത്തുവിട്ടത്. പിരിവ് കുറഞ്ഞതിന് മോശമായ ഭാഷയില്‍ ഡ്രൈവറെ അപമാനിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഉദ്യോഗസ്ഥരുടെ അഴിമതി പുറത്തുകൊണ്ടുവന്ന ഡ്രൈവറെ പാരിതോഷികം നല്‍കി പോലീസ് ആദരിക്കും. ഇത്തരത്തില്‍ പോലീസുകാരുടെ അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുമെന്ന് പോലീസ് അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.