Breaking Now

399 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുമായി ബിഎസ്എൻഎൽ

99 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ ഉടന്‍ പുറത്തിറക്കുമെന്ന് ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്ഥവ. എയര്‍ടെലിന്റെയും ഐഡിയയുടെയും അണ്‍ലിമിറ്റഡ് കോളിങ് ഓഫര്‍ ചെയ്യുന്ന 399 രൂപയുടെ പ്ലാനിന് സമാനമായ പ്ലാന്‍ അവതരിപ്പിക്കുമോ എന്ന ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് അതേ വിലയുള്ള പുതിയ പ്ലാന്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. 

 

പ്ലാന്‍ എപ്പോള്‍ അവതരിപ്പിക്കപ്പെടുമെന്ന കാര്യം വ്യക്തമാക്കിയില്ല. കുറച്ചു നാൾ മുൻപാണ്  മൈ ബിഎസ്എന്‍എല്‍ ആപ്ലിക്കേഷനില്‍ വൈഫൈ പ്ലസ് എന്നൊരു ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിത്. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് വിവിധയിടങ്ങളിലുള്ള ബിഎസ്എന്‍എല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണിത്. 




കൂടുതല്‍വാര്‍ത്തകള്‍.