CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 1 Minutes 9 Seconds Ago
Breaking Now

ബെന്‍ സ്റ്റോക്‌സ് സിക്‌സടിച്ചു, ആരാധകന് കോളടിച്ചു; ക്യാച്ചെടുത്ത ആരാധകന് 24 ലക്ഷം രൂപ സമ്മാനം

74 പന്ത് നേരിട്ട ബെന്‍ സ്റ്റോക്‌സ് 63 റണ്ണാണ് സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചത്.

സ്വന്തം നാട്ടില്‍ 9 മത്സരങ്ങളുടെ അപരാചിത ജയവുമായി തലയുയര്‍ത്തി നിന്ന ന്യൂസിലാന്‍ഡിന് ഇംഗ്ലണ്ടിന്റെ വക തിരിച്ചടി. ബെന്‍ സ്റ്റോക്‌സിന്റെ ഓള്‍റൗണ്ട് പ്രകടനത്തിനൊടുവില്‍ ന്യൂസിലാന്‍ഡ് തകര്‍ന്നെങ്കിലും അവരുടെ ആരാധകന് ഇതൊരു ശുഭദിനമായി മാറി. ടിം സൗത്തി എറിഞ്ഞ 36-ാം ഓവറിലെ പന്ത് സ്റ്റോക്‌സ് കൂറ്റനടിക്ക് വിധേയമാക്കിയപ്പോള്‍ കളി കാണാനെത്തിയ ആരാധകന്‍ ക്യാച്ചെടുക്കുകയായിരുന്നു. ഈ ക്യാച്ചിന്റെ പേരില്‍ 23,75,500 രൂപയാണ് ഇയാള്‍ക്ക് സമ്മാനം ലഭിച്ചത്.

ബെന്‍ സ്റ്റോക്‌സിന്റെ കൂറ്റനടി കൈയില്‍ അവസാനിക്കുമെന്ന് കരുതി ഫൈന്‍ ലെഗ് ഫീല്‍ഡര്‍ കാത്തുനിന്നപ്പോഴാണ് സംഗതി അതിര്‍ത്തി വിട്ടെന്ന് മനസ്സിലാകുന്നത്. പിന്നില്‍ കാണികള്‍ക്കിടയില്‍ നിന്നിരുന്ന ആരാധകന്റെ കൈകളിലേക്കായിരുന്നു പന്ത് കൃത്യമായി ചെന്നെത്തിയത്. കോളടിച്ചതോടെ ആരാധകനും സുഹൃത്തുക്കളും ആഘോഷത്തിലായിരുന്നു.

ഇതാദ്യമായല്ല ക്യാച്ചെടുക്കുന്ന ആരാധകന് സമ്മാനത്തുക ലഭിക്കുന്നത്. ഈ വര്‍ഷം ഇത് നാലാം തവണയാണ് സമ്മാനം ലഭിക്കുന്നത്. 74 പന്ത് നേരിട്ട ബെന്‍ സ്റ്റോക്‌സ് 63 റണ്ണാണ് സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചത്. കരിയറിലെ 11-ാമത്തെ അര്‍ദ്ധശതകമായിരുന്നു ഇത്. കൂടാതെ ന്യൂസിലാന്‍ഡിന്റെ രണ്ട് വിക്കറ്റും ഇദ്ദേഹം വീഴ്ത്തി.




കൂടുതല്‍വാര്‍ത്തകള്‍.