CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 4 Seconds Ago
Breaking Now

ബ്രിട്ടനില്‍ അതിശൈത്യം ; റോഡ്, റെയില്‍, വ്യോമ ഗതാഗതം റദ്ദാക്കി ; താപനില മൈനസ് പത്തിലും താഴെ

രാജ്യം മഞ്ഞുമൂടിയ നിലയിലാണ്.

സൈബീരിയന്‍ കാറ്റിനൊപ്പമെത്തിയ അതിശൈത്യം ബ്രിട്ടനിലും അയര്‍ലന്‍ഡിലും ജനജീവിതം ദുസഹമായി. പകല്‍ താപനില മൈനസ് മൂന്ന് ഡിഗ്രിയിലും താഴെയാണ്. രാത്രിയില്‍ പലയിടത്തും നെഗറ്റീവ് പത്തിലും താഴെയായി. വരുന്ന ദിവസം കൂടുതല്‍ തണുപ്പാകുമെന്നാണ് കാലാവസ്ഥ പ്രവചനം.

രാജ്യം മഞ്ഞുമൂടിയ നിലയിലാണ്. വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും സ്‌കോട്‌ലന്‍ഡിലും അയര്‍ലന്‍ഡിലുമാണ് മഞ്ഞുവീഴ്ച രൂക്ഷമായിരിക്കുന്നത്. സ്‌കോട്‌ലന്‍ഡില്‍ ചിലയിടത്ത് അര മീറ്ററിലധികം കനത്തിലാണ് മഞ്ഞുള്ളത്.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം റദ്ദാക്കി. ഹീത്രുവില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി.

ട്രെയ്ന്‍ ഗതാഗതത്തേയും മഞ്ഞ് ബാധിച്ചു. ദീര്‍ഘദൂര ട്രെയ്‌നുകള്‍ പലതും റദ്ദാക്കി. ലണ്ടന്‍ ട്യൂബ് സര്‍വീസും പല ലൈനുകളും മുടങ്ങി.




കൂടുതല്‍വാര്‍ത്തകള്‍.