CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 58 Minutes 40 Seconds Ago
Breaking Now

പുതിയ റോള്‍സ് റോയ്‌സ് ഫാന്റത്തിന് മുന്നില്‍ പൃഥ്വിയുടെ 4 കോടിയുടെ ലാംബോര്‍ഗിനിയൊക്കെ എന്ത്!

ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സ് എട്ടാം തലമുറ ഫാന്റം നോര്‍ത്ത് ഇന്ത്യയില്‍ പുറത്തിറക്കി. ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള ഏറ്റവും വിലയേറിയ ഈ ആഡംബര സൂപ്പര്‍ സലൂണിന്റെ വില 9.50 കോടിയാണ്. 

ടാക്‌സ് പ്രശ്‌നങ്ങളും, ജിഎസ്ടി, നോട്ട് നിരോധനം എന്നിവയൊക്കെ ചേര്‍ന്നതോടെ കഴിഞ്ഞ വര്‍ഷം റോള്‍സ് റോയ്‌സിന്റെ ബിസിനസ്സ് സാരമായി ബാധിച്ചിരുന്നു. ഇറക്കുമതി തീരുവ 214 ശതമാനവും, ജിഎസ്ടിയും ചേര്‍ത്താണ് റോള്‍സ് റോയ്‌സിന്റെ വില കുതിച്ചത്. 

നവീനമായ അലുമിനിയം സ്‌പേസ്‌ഫ്രെയിം പ്ലാറ്റ്‌ഫോം ലഭിച്ചിരിക്കുന്നതിനാല്‍ ഫാന്റത്തിന്റെ ഭാരം കുറഞ്ഞിട്ടുണ്ട്. കൂടാതെ കരുത്ത് മുന്‍ഗാമിയേക്കാള്‍ 30 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. മുന്‍കാല മോഡലുകളേക്കാള്‍ ഡ്രൈവിംഗ് മികവ് വര്‍ദ്ധിപ്പിക്കാനും പുതിയ പ്ലാറ്റ്‌ഫോം സഹായിച്ചിട്ടുണ്ടെന്ന് റോള്‍സ് റോയ്‌സ് വ്യക്തമാക്കുന്നു. 

പുതിയ ഫാന്റത്തിന് 6.75 ലിറ്റര്‍ വി12 പെട്രോള്‍ എഞ്ചിന്‍ 571 ബിഎച്ച്പി, 900എന്‍എം ടോര്‍ക്ക്, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.