Breaking Now

അറിയാം സ്ത്രീയുടെ മഹത്വത്തെ ; അംഗീകരിക്കാം ആ മനസ്സിനെ ; ഇന്ന് ലോക വനിതാ ദിനം ; ആ സ്ത്രീ പുണ്യത്തെ ലോകമെമ്പാടും ആദരിക്കുന്ന ഈ ദിവസത്തില്‍, ഒരു സ്ത്രീയെന്നതില്‍ നമുക്ക് ഓരോരുത്തര്‍ക്കും അഭിമാനിക്കാം..

സ്ത്രീയെന്നാല്‍ പൂര്‍ണ്ണതയാണ്. മികവിന്റെ, മനുഷ്യത്വത്തിന്റെ, അര്‍പ്പണ മനോഭാവത്തിന്റെ ആകെ തുക. ആയുസ്സിന്റെ ഓരോ നിമിഷവും കര്‍മ്മം ചെയ്യുന്നവര്‍. അംഗീകരിക്കാം നമുക്ക് ഈ നന്മയെ..., ഈ ലോക വനിതാ ദിനത്തില്‍ ഓരോ സ്ത്രീകളും അഭിമാനിക്കട്ടെ.. ഒരു സ്ത്രീയായി ജനിച്ചു എന്നതില്‍..

 

1910 ല്‍ ക്ലാര സെറ്റ്കിന്‍ എന്ന ജര്‍മന്‍ യുവതി സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അനീതികള്‍ക്ക് എതിരേയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ രാജ്യാന്തര തലത്തില്‍ വിളിച്ചു ചേര്‍ത്ത വനിതാ സമ്മേളനത്തിലാണ് അന്താരാഷ്ട്ര വനിതാ ദിനം എന്ന ആശയം ഉരിത്തിരിഞ്ഞത്.

അങ്ങനെ ഒരു നൂറ്റാണ്ടിലേറെയായി ലോകം മുഴുവന്‍ ഈ ദിവസം ലോക വനിതാ ദിനമായി ആചരിക്കുന്നു. ഈ ദിവസത്തില്‍ നാം എല്ലാവരും സ്ത്രീകളുടെ കഴിവുകളേയും, അവരുടെ സമഗ്ര സംഭാവനകളേയും, അവരുടെ ത്യാഗത്തിനേയും മാനിക്കുന്നു, അഭിനന്ദിക്കുന്നു.

അത്തരത്തില്‍ നമുക്ക് അഭിമാനം കൊള്ളാനായി ലോകത്ത് ഒരുപാട് വനിതകള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടിയും അല്ലാതേയും കലാ സംസ്‌കാരിക ശാസ്ത്രീയ രംഗത്ത് അമ്പരപ്പിക്കുന്ന നക്ഷത്രങ്ങളായവര്‍ റേഡിയം കണ്ടുപിടിച്ച മേരി ക്യൂറിയില്‍ നിന്ന് മദര്‍തെരേസ (ലോകത്തിലെ ഏറ്റവും കനിവുള്ള സ്ത്രീ) അങ്ങനെ വിവാഹിത പോലും അല്ലാത്ത ആ മഹത്ത് വനിത, ഈ ലോകത്തിന്റെ തന്നെ അമ്മയായി അങ്ങനെ എത്രയോ പേര്‍ ഇപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് വരെ അഥവാ ഇന്ത്യയിലെ ആദ്യ വനിതാ ഐപിഎസ് കിരണ്‍ ബേദിവരെ അങ്ങനെ എത്ര എത്ര ഉദാഹരണങ്ങളാണ് നമുക്ക് മുന്നില്‍ ഉള്ളത് '' lets take a minute to salute all these incredible women'' ഈ മഹത് വനിതകളെ നമുക്ക് ഒന്നുകൂടി നമിക്കാം.

പക്ഷെ ഞാന്‍ ഇത് പറയുമ്പോള്‍ ഇവരെ പോലെ ഒക്കെ എന്തെങ്കിലും സാധിച്ച വനിതാകളേ; ഈ ആദരണം അര്‍ഹിക്കുന്നുള്ളൂ എന്ന് നമ്മളാരും കരുതരുത്. കാരണം മദര്‍ തെരേസ ലോകത്തിനാരായിരുന്നോ, നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ വീടെന്ന ലോകത്തിലെ മദര്‍ തെരേസ തന്നെയാണ് ആ മദറിനും എനിക്കറിവയാവുന്ന ലോകത്തെ എല്ലാ സ്ത്രീകളോടും ഒരേ മര്യാദയും സ്‌നേഹവും നാം കാണിക്കണം. നമ്മള്‍ ഓരോരുത്തരും അങ്ങനെ ഇത്തിരിയില്‍ ഒത്തിരി കാണാനും അങ്ങനെ ഒരുനാള്‍ അത് ഒത്തിരി ആകുമ്പോള്‍ അതില്‍ ഇത്തിരി കാണാനും മനസുള്ള വനിതകള്‍ അഥവ അമ്മമാരായിട്ട് സ്വയം ഉയരണം എന്നാണ് എന്റെ വിനീതമായ അഭ്യര്‍ത്ഥന.

2018 ലെ വനിതാ ദിനത്തിന് ബ്രിട്ടീഷ് ചരിത്രത്തില്‍ ഒരു പ്രത്യേകത കൂടെയുണ്ട്. സ്ത്രീകൾക്ക് ആദ്യമായി വോട്ടവകാശം ലഭിച്ചിട്ട് നൂറു വര്‍ഷം തികയുന്നതിന്റെ പൊന്‍ തിളക്കം കൂടിയുണ്ട് ഇക്കുറി.

 

നമുക്ക് അഭിമാനിക്കാനും ആഘോഷിക്കാനും കാരണങ്ങള്‍ ഏറെയുള്ളപ്പോഴും ഇന്നും...

 

ഈ 21ാം നൂറ്റാണ്ടിലും ലോകമെമ്പാടും സ്ത്രീ ഒരു പുണ്യമാണ്. അവര്‍ ജനനിയാണ്. ഈ പ്രപഞ്ചത്തിന്റെ അനുഗ്രഹമാണെന്നും ഒക്കെയുള്ള; കാലാന്തരങ്ങളായി ലോക സംസ്‌കാരങ്ങള്‍ നമ്മളെ പഠിപ്പിക്കുന്ന മഹത്തായ ഈ വചനങ്ങള്‍ നിലനില്‍ക്കുമ്പോഴും സ്ത്രീകള്‍ക്കെതിരെയുള്ള അന്യായങ്ങള്‍ക്കും അക്രമങ്ങള്‍ക്കും എതിരെ ഇന്നും മുറവിളി കൂട്ടേണ്ടി വരുന്നു.

എത്ര വിരോധാഭാസമാണ് ഇത്. അല്ലേ ?

സ്ത്രീകളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി ലോകമെമ്പാടുമുള്ള സഹൃദയര്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോഴും നിര്‍ഭയ പോലുള്ള സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനെ ഈ ലോകത്തിനു കഴിയുന്നുള്ളൂ എന്നത് പരമ ദയനീയമല്ലേ ?

യൂണൈറ്റഡ് നേഷന്‍സ് 2000ല്‍ ആഹ്വാനം ചെയ്ത 15 വര്‍ഷത്തേക്കുള്ള "ദി ന്യൂ മില്ലേനിയം ഗോള്‍സിലും" 2016 ല്‍ നടന്ന സമ്മിറ്റില്‍ ആഹ്വാനം ചെയ്ത "സസ്‌റ്റെയ്‌നബിള്‍ ഗോള്‍സിലും" "വുമണ്‍ എംപവര്‍മെന്റ് ആന്‍ഡ് ജെന്‍ഡര്‍ ഇക്വാലിറ്റി" എന്ന ലക്ഷ്യത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നത് വനിതകള്‍ക്ക് നിതിന്യായ തുല്യത അനുഭവിക്കുന്ന അവസ്ഥ പ്രാപല്യത്തില്‍ വരാന്‍ ഇനിയും ഒരു നൂറ്റാണ്ടിലേറെ കാത്തിരിക്കേണ്ടിവരുമെന്നാണ്. ഈ ദിവസം വരെ നമ്മളില്‍ ഒരുപാട് പേരും ജീവിച്ചിരിക്കില്ലായിരിക്കം. എങ്കിലും നമ്മുടെ പങ്ക് ( അണ്ണാറകണ്ണനും തന്നാലായത് എന്നാണല്ലോ) ഉറപ്പുവരുത്തും എന്ന് നമുക്ക് ഓരോരുത്തര്‍ക്കും പ്രതിജ്ഞ ചെയ്യാം. അതിനായി ജാഗരൂകരായി ഉയര്‍ന്ന മനസ്സോടെയും ഉണര്‍ന്ന കണ്ണുകളോടേയും പ്രവര്‍ത്തിക്കാം. ലോകത്തെ മാറ്റി മറിക്കാമെന്നല്ല. പകരം ഇന്നത്തെ ലോകം നേരിടുന്ന ഈ അവസ്ഥകള്‍ക്കും ശാശ്വതമായ ഒരു പരിഹാരം കാണാന്‍ സ്ത്രീകള്‍ക്ക് മാത്രമേ കഴിയൂ എന്നാണ് എന്റെ വിശ്വാസം . കാരണം ഒരു സ്ത്രീയെ പോലെ ഒരു അമ്മയെ പോലെ നിസ്വാര്‍ത്ഥമായ ഒന്ന് ഈ ലോകത്ത്, പ്രപഞ്ചത്തില്‍ തന്നെ വേറെയില്ല. നമുക്ക് എല്ലാവരോടും സ്നേഹവും അനുകമ്പയുമുണ്ട്. അവരുടെ സങ്കടങ്ങള്‍ നമ്മുടേതുമാണ്. സ്ത്രീ ജന്മത്തിന് മാത്രം കഴിയുന്ന;സ്വയം മറന്ന് മറ്റ് പ്രാണികളോട് സഹതാപം ഉള്ള നമ്മളുടെ ആ കഴിവ്, ലോക നന്മക്കായി നമ്മളോരോരുത്തരും ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

'' if you educate a women she will educate her family and race'' ഇത് നിങ്ങള്‍ എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ. ഇന്ത്യ പോലെ ഇത്ര നല്ല സംസ്‌കാരവും അറിവും പാരമ്പര്യവും ഉള്ള ലോകത്തിലെ തന്നെ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യത്തെ സ്ത്രീകള്‍ക്ക്, അമ്മമാര്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമായിരിക്കും? ലോകത്തിന്, നിങ്ങളുടെ കുടുംബത്തിന് തന്നെ എത്രമാറ്റം കൊണ്ടുവരാന്‍ കഴിയുമായിരിക്കും? എന്ന് ഒരു നിമിഷം ആലോചിച്ച് നോക്കൂ. അതിനായി എല്ലാ സ്ത്രീ ജനങ്ങളും നിങ്ങളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ നന്മയ്ക്കായി നിങ്ങളാല്‍ കഴിയുന്നത് ചെയ്യണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ പുരുഷന്മാര്‍ അടക്കിവാഴുന്ന ഈ ലോകം അവരോടൊപ്പം ചേര്‍ന്ന് നേര്‍വഴിക്ക് നയിക്കുവാന്‍ ഉള്ള ഉത്തരവാദിത്വം നമുക്കോരുരുത്തര്‍ക്കും ഉണ്ടെന്നുള്ളത് കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ട്

സേവനം യുകെയുടെ എല്ലാ വനിതാ അംഗങ്ങള്‍ക്കും അതുപോലെ തന്നെ യുകെയിലുള്ള എല്ലാ മലയാളി വനിതകള്‍ക്കും എന്തിന് ലോകമെമ്പാടുമുള്ള വനിതകള്‍ക്ക് സേവനം യുകെ എന്ന സംഘടനയുടെ പേരിലും വുമണ്‍സ് കണ്‍വീനര്‍ എന്ന പേരിലും ഒരു ആവേശകരമായ ലോക വനിതാ ദിനം ആശംസിക്കുന്നു

ആഷ്‌ന അന്‍ബു 

വാർത്ത: ദിനേശ്  വെള്ളാപ്പള്ളി 

 

 

 
കൂടുതല്‍വാര്‍ത്തകള്‍.