CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 17 Minutes 56 Seconds Ago
Breaking Now

വിരാട് കാരണം പണിപോയ സെലക്ടര്‍; ബദരിനാഥിന് പകരം വിരാട് കോഹ്‌ലിയെ ടീമിലെടുത്തതാണ് തന്റെ കസേര തെറിപ്പിച്ചതെന്ന് വെംഗ്‌സര്‍ക്കാര്‍

ഐപിഎല്ലില്‍ ചെന്നൈ ടീമിന്റെ ഭാഗമായ ബദരിയെ ടീമിലെടുക്കാനാണ് ധോണിയും, ശ്രീനിവാസനും താല്‍പര്യം

ഇന്ത്യന്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും തന്നെ തെറിപ്പിക്കാനുള്ള കാരണം വിരാട് കോഹ്‌ലിയാണെന്ന് മുന്‍ ചെയര്‍മാന്‍ ദിലീപ് വെംഗ്‌സര്‍ക്കാര്‍. 2008ലായിരുന്നു വെംഗ്‌സര്‍ക്കാരിന്റെ കസേര തെറിച്ചത്. കൗമാരക്കാരനായ വിരാട് കോഹ്‌ലിയെ ടീമിലെടുത്തതാണ് താന്‍ ചെയ്ത അപരാധമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ഥിരം താരമായ തമിഴ്‌നാട്ടില്‍ നിന്നുള്ള എസ് ബദരിനാഥിന് പകരം വിരാടിനെ ശ്രീലങ്കയ്‌ക്കെതിരെയുള്ള ഏകദിന ടീമിലേക്ക് തെരഞ്ഞെടുത്തു. വിരാടിന്റെ മികവ് കണ്ടറിഞ്ഞ് പിന്തുണച്ചതിനുള്ള വില തനിക്ക് കൊടുക്കേണ്ടി വന്നത് അന്നത്തെ ബിസിസിഐ ട്രഷറര്‍ എന്‍ ശ്രീനിവാസന്റെ അനിഷ്ടം കൊണ്ടാണ്. 19 വയസ്സുള്ള വിരാടിനെ ടീമിലെടുക്കുന്നതിന്റെ കാരണം എംഎസ് ധോണിക്കും, കോച്ച് ഗാരി കിര്‍സ്റ്റണും പോലും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

2008 അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച വിരാടിന്റെ കഴിവിനെ അംഗീകരിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് അദ്ദേഹത്തിന് സ്ഥാനം നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍. എന്നാല്‍ ഐപിഎല്ലില്‍ ചെന്നൈ ടീമിന്റെ ഭാഗമായ ബദരിയെ ടീമിലെടുക്കാനാണ് ധോണിയും, ശ്രീനിവാസനും താല്‍പര്യം. വിരാട് കളിക്കുന്നത് ധോണി അധികം കണ്ടിരുന്നില്ല. എന്നാല്‍ താന്‍ ഇദ്ദേഹത്തിന്റെ കളി ഏറെ പിന്തുടര്‍ന്നിരുന്നു.

എന്നാല്‍ വിരാടിനെ ടീമിലെടുത്തതിന്റെ പേരില്‍ പരാതിയുമായി ശ്രീനിവാസന്‍ അന്നത്തെ ബിസിസിഐ പ്രസിഡന്റ് ശരത് പവാറിന് മുന്നിലെത്തി. ഇതോടെ തന്റെ പണിയും പോയി, വെംഗ്‌സര്‍ക്കാര്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.