CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 14 Minutes 3 Seconds Ago
Breaking Now

ഇന്ത്യയും ചൈനയും തമ്മിലടിക്കരുത് , പകരം ഒരുമിച്ച് നൃത്തം ചെയ്യണം ; ഉപദേശവുമായി ചൈനീസ് മന്ത്രി

ഒന്നും ഒന്നും ചേര്‍ന്നാല്‍ രണ്ട് മാത്രമല്ല പതിനൊന്നും സൃഷ്ടിക്കാം....

ഇന്ത്യയും, ചൈനയും പരസ്പരം പോരാടുന്നത് ഒഴിവാക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി. ഇതിന് പകരം ഡ്രാഗണും, ആനയും ഒരുമിച്ച് നൃത്തം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ, ഓസ്‌ട്രേലിയ, അമേരിക്ക, ജപ്പാന്‍ സഹകരണം ശക്തിപ്പെടുന്നുവെന്ന വാര്‍ത്ത വന്നതോടെയാണ് ചൈനീസ് മന്ത്രിയുടെ ഈ ഉപദേശം.ഡ്രാഗണും, ആനയും പരസ്പരം പോരാടുകയല്ല നൃത്തം ചെയ്യണം. ഒന്നും ഒന്നും ചേര്‍ന്നാല്‍ രണ്ട് മാത്രമല്ല പതിനൊന്നും സൃഷ്ടിക്കാം. പരസ്പര വിശ്വാസമാണ് ഇന്ത്യചൈന ബന്ധത്തിലെ മൂല്യം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണില്‍ ഷാംഗായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സെക്യൂരിറ്റി ഗ്രൂപ്പിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതിന് മുന്നോടിയായി മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യയും, ചൈനയും ഉന്നതതല നയതന്ത്ര ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഇന്ത്യ, ഓസ്‌ട്രേലിയ, അമേരിക്ക, ജപ്പാന്‍ എന്നീ നാല് രാജ്യങ്ങളും തമ്മിലുള്ള സഹകരണം പത്രങ്ങളില്‍ തലക്കെട്ട് സൃഷ്ടിക്കുമെന്നല്ലാതെ ഒന്നും സംഭവിക്കില്ലെന്ന് വാംഗ് യി അവകാശപ്പെട്ടു. ചൈനയുടെ വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിക്ക് 100 രാജ്യങ്ങളുടെ പിന്തുണയുണ്ട്. ഡോക്‌ലാം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുകയാണ്, യി കൂട്ടിച്ചേര്‍ത്തു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.