CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 12 Minutes 9 Seconds Ago
Breaking Now

അച്ഛന്‍ സെയ്ഫ് അലിഖാനൊപ്പം കുതിര സവാരി നടത്തി കുട്ടി തൈമൂര്‍

തൈമൂര്‍ കുട്ടിക്കാലത്ത് തന്നെ ഹീറോയാണ്. സെയ്ഫ് അലിഖാനും കരീനയും പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ തൈമൂറിനേയും ഒപ്പമിരുത്തി സെയ്ഫ് കുതിര സവാരി നടത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

അച്ഛന്‍ സെയ്ഫിനൊപ്പം കുതിരപ്പുറത്തിരിക്കുന്ന തൈമൂര്‍ ആരാധകരെ ഒന്നടങ്കം കൈയ്യിലെടുത്തു. ഉദയ്പൂരില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. ഒരു മാസമായി സെയ്ഫ് ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഉയദപൂരിലാണ്. ഇതിനിടയിലുള്ള കുതിര സവാരി ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെട്ടത്.

മാധ്യമങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി മകന്റെ സ്വകാര്യത സംരക്ഷിക്കണമെന്നാണ് സെയ്ഫിന്റേയും കരീനയുടേയും ആഗ്രഹം. വലുതാകുമ്പോള്‍ ഇതിനെ കുറിച്ച് മകന്‍ എങ്ങനെ പ്രതികരിക്കുമെന്നറിയില്ലെന്നും സെയ്ഫ് അലിഖാന്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.