CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 54 Seconds Ago
Breaking Now

മോഹന്‍ലാലിന്റെ കവിളില്‍ തൊട്ട് കരഞ്ഞുകൊണ്ട് അമ്മൂമ്മ പറഞ്ഞു എനിക്കിനി ചത്താലും വേണ്ടുല്ല... മോഹന്‍ലാലിന്റെ ഫാന്‍ കൊള്ളാം

മോഹന്‍ലാലിനെ ഒരു നോക്ക് കാണണം എന്ന ആഗ്രഹവുമായി കാത്തിരിക്കുകയായിരുന്നു ചിന്നമ്മ. ഒടുവില്‍ ആ ആഗ്രഹം സാധ്യമായി.ഒടിയന്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ ആര്‍ദ്രയാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. ഇതാണ് ചിന്നമ്മ അമ്മാമ്മ.. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും കടുത്ത ലാല്‍ ഫാന്‍..!! കഴിഞ്ഞ ഷെഡ്യൂളില്‍ മോഹന്‍ലാലിനെ കാണാന്‍ വന്ന് തിരക്കില്‍പെട്ട് പോയ ഹതഭാഗ്യ..! ലാല്‍ സാറിനെ ഒന്ന് കണ്ടാല്‍ മതിയെന്ന് സംങ്കടം പറഞ്ഞ വല്യമ്മ !!

മാസങ്ങള്‍ കഴിഞ്ഞ് അമ്മാമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തപ്പോള്‍ ലാല്‍ സാറിന്റെ കവിളില്‍ തൊട്ട് അവര്‍ പറഞ്ഞു. ' എനിക്കിനി ചത്താലും വേണ്ടൂല്ല.. എന്റെ മോനെ കണ്ടല്ലോ..ന്. സര്‍ന് നന്മകള്‍ നേര്‍ന്നപ്പോള്‍ അവര്‍ കരയുന്നുണ്ടായിരുന്നു. കൂടെ വന്നവരോട് തന്റെ അനുഭവം വിവരിക്കുമ്പോള്‍ അവര്‍ നന്നേ പാടു പെട്ടു..! അവരുടെ വലിയ സന്തോഷത്തില്‍ ചെറിയ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്കും സന്തോഷം.. ആര്‍ദ്ര പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.