CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 36 Seconds Ago
Breaking Now

ഭാര്യയുടെ പരാതിയില്‍ ഷാമിയ്‌ക്കെതിരെ ഗാര്‍ഹിക പീഡനം മുതല്‍ കൊലപാതകം വരെ കേസ് ; ബിസിസിഐയും നല്‍കിയത് മുട്ടന്‍ പണി

ഷാമിക്ക് പുറമെ അദ്ദേഹത്തിന്റെ നാല് കുടുംബാംഗങ്ങളെയും പ്രതികളാക്കിയാണ് പരാതി.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് കൊടുത്ത് ഭാര്യ ഹസീന്‍ ജഹാന്‍. ഗാര്‍ഹിക പീഡനം മുതല്‍ കൊലപാതകം വരെയാണ് കൊല്‍ക്കത്ത പോലീസിന് നല്‍കിയിട്ടുള്ള പരാതിയില്‍ ഹസീന്റെ ആരോപണങ്ങള്‍. ഷാമിക്ക് പുറമെ അദ്ദേഹത്തിന്റെ നാല് കുടുംബാംഗങ്ങളെയും പ്രതികളാക്കിയാണ് പരാതി.

ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് നടത്തുന്ന ക്രൂരത, കൊലപാതകശ്രമം, മനഃപ്പൂര്‍വ്വം പരിക്കുണ്ടാക്കല്‍ , ലൈംഗിക പീഡനം, ക്രിമിനല്‍ ഗൂഢാലോചന എന്നിങ്ങനെയുള്ള പരാതികളാണ് ഹസീന്‍ ജഹാന്‍ നല്‍കിയിട്ടുള്ളത്. ഷമിയുടെ മൂത്ത സഹോദരന്‍ ഹസീബ് അഹമ്മദ് തന്റെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ഭാര്യ പറയുന്നു.

പല സ്ത്രീകളുമായും ഷാമിക്ക് ബന്ധമുണ്ടെന്ന് ഹസീന്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ഭാര്യയുടെ ആരോപണങ്ങള്‍ താരം നിഷേധിച്ചു. തന്നെ നാണംകെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്ന് ഷാമി പറയുന്നു. എന്തായാലും ഭാര്യ ഉയര്‍ത്തിയ ആരോപണങ്ങളുടെ പേരില്‍ ഷാമിയുടെ കരാര്‍ ബിസിസിഐ തടഞ്ഞുവെച്ചിരിക്കുകയാണ്. പുതിയ താരങ്ങളുടെ കരാര്‍ ലിസ്റ്റില്‍ ഇതുമൂലം ഷാമിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.