CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 16 Minutes 55 Seconds Ago
Breaking Now

ആര്യ മുസ്ലീമാണ്, യഥാര്‍ത്ഥ പേര് ജംഷാദ്, ആര്യയ്ക്കായി മതം മാറുമോ ; എങ്കവീട് മാപ്പിളൈ റിയാലിറ്റി ഷോ വിവാദത്തില്‍

ആര്യയുടെ പങ്കാളികളെ കണ്ടെത്തുന്ന റിയാലിറ്റി ഷോ എങ്ക വീട് മാപ്പിളൈ എന്ന പരിപാടിയെ കുറിച്ച് പ്രതിഷേധം ശക്തമാണ്. 16 പെണ്‍കുട്ടികളാണ് ഷോയില്‍ പങ്കെടുക്കുന്നത്. നാണമില്ലാത്ത നാടകമെന്ന് ചിലര്‍ ഇതിനെ അധിക്ഷേപിക്കുന്നു.

ഷോയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. വരലക്ഷ്മി അതിഥി താരമായി എത്തിയ എപ്പിസോഡിലാണ് സംഭവം. ആര്യ മുസ്ലീമാണെന്നും ആര്യയുടെ യഥാര്‍ത്ഥ പേര് ജംഷാദ് എന്നാണെന്നും വരലക്ഷ്മി പറഞ്ഞു.

തുടര്‍ന്ന് ആര്യയ്ക്ക് വേണ്ടി മതം മാറാന്‍ തയ്യാറാണോയെന്ന് വരലക്ഷ്മി ചോദിച്ചു.

ചിലര്‍ മാറുമെന്നും ചിലര്‍ മാറില്ലെന്നും പറഞ്ഞു. ഈ എപ്പിസോഡ് ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

ഇതു ലൗ ജിഹാദാണെന്നാണ് എച്ച് രാജ ട്വിറ്ററില്‍ ാരോപിച്ചത്. സ്ത്രീകളുടെ മനസുവച്ച് കളിക്കരുതെന്നും ലോകം വെറുക്കുന്ന പരിപാടിയാണെന്നും ചിലര്‍ ഇതിനെ കളിയാക്കുന്നുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.