CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 9 Seconds Ago
Breaking Now

വിഷമങ്ങളൊന്നും അവള്‍ പുറത്തു കാണിച്ചിരുന്നില്ല ;ആര്‍ക്കുമറിയാത്ത പ്രശ്‌നങ്ങള്‍ ശ്രീദേവിക്കുണ്ടായിരുന്നു ; അമ്മാവന്റെ വെളിപ്പെടുത്തലിങ്ങനെ

ശ്രീദേവിയുടെ മരണ ശേഷം നിരവധി ഗോസിപ്പുകളാണ് പരന്നത്. ദാമ്പത്യ ജീവിതത്തെ പറ്റിയായിരുന്നു അധികവും. ഇപ്പോഴിതാ അമ്മാവന്‍ നടത്തിയ ശ്രീദേവിയുടെ ജീവിതവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വാര്‍ത്തയാകുകയാണ്.

ബോണി കപൂറുമായുള്ള ശ്രീദേവിയുടെ വിവാഹത്തിന് അവരുടെ അമ്മയ്ക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ലെന്നാണ് വേണുഗോപാല്‍ പറഞ്ഞിരുന്നത്. വിവാഹിതനായിരുന്ന ബോണി ഭാവി മരുമകനാകുന്നതിനോട് ശ്രീദേവിയുടെ അമ്മ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. പലപ്പോഴും വീട്ടില്‍ വരുന്ന അവസരങ്ങളില്‍ ബോണിയെ മര്യാദപൂര്‍വം സ്വീകരിക്കുക പോലും ചെയ്തിരുന്നില്ല. പക്ഷേ ബോണിയും ശ്രീദേവിയും വിവാഹിതരാകുമെന്ന തീരുമാനത്തില്‍ നിന്നു പിന്മാറാന്‍ തയാറായിരുന്നില്ലെന്നും വേണുഗോപാല്‍ പറയുന്നു.

സൗന്ദര്യസംരക്ഷണത്തിനായി ശ്രീദേവി ഒന്നിലേറെ സര്‍ജറികള്‍ ചെയ്തിട്ടുണ്ടെന്ന വാദവും വേണുഗോപാല്‍ ഉയര്‍ത്തുന്നു. മൂക്കിന്റെ ഭംഗി കൂട്ടാനായി അമേരിക്കയിലായിരുന്നു ശ്രീദേവി സര്‍ജറി ചെയ്തിരുന്നത്. ശ്രീദേവിയുടെ അമ്മയുമായി സംസാരിക്കുമ്പോഴാണ് തങ്ങള്‍ ഇത്തരം കാര്യങ്ങള്‍ മനസ്സാലിക്കിയത്. മക്കളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടിരുന്ന അമ്മയായിരുന്നു ശ്രീദേവിയെന്നും അദ്ദേഹം പറയുന്നു. ബോണി പൂര്‍ണ ആരോഗ്യവാനല്ലെന്നും അതിനാല്‍ മക്കളുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നുമാണ് ശ്രീദേവി പറഞ്ഞിരുന്നതെന്നാണ് അമ്മാവന്റെ വാദം.

ശ്രീദേവി സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബോണി കപൂറിനെ വിവാഹം കഴിച്ചുവെങ്കിലും ഇരുവരുടെയും സാമ്പത്തികാവസ്ഥ അത്ര തൃപ്തികരമായിരുന്നില്ല. ചില ചിത്രങ്ങള്‍ ചെയ്തു വേണ്ടത്ര വിജയം കണ്ടെത്താതിരുന്നതോടെ ഏറെ തകര്‍ന്നിരുന്നു അവര്‍. ശ്രീദേവിയുടെ സ്വത്തുക്കള്‍ പലതും വിറ്റായിരുന്നു ആ നഷ്ടങ്ങള്‍ നികത്തിയത്. ഇക്കാര്യം ശ്രീദേവിയെ എന്നും അലട്ടിയിരുന്നു.

അകമേ വിഷമങ്ങളെല്ലാം ഒതുക്കിവച്ച് പുറമെ പുഞ്ചിരിയുമായി നടക്കുകയായിരുന്നു അവര്‍. ശ്രീദേവി സിനിമയിലേക്കു തിരിച്ചു വരാനുണ്ടായ കാരണവും ഈ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് വേണുഗോപാല്‍ വ്യക്തമാക്കുന്നത്. അമ്മാവന്റെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകര്‍. ഏതാണ് സത്യം ഏതാണ് അസത്യം എന്നതും ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കപൂര്‍ കുടുംബം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.