CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 27 Minutes 3 Seconds Ago
Breaking Now

ദേവസ്വം ബോര്‍ഡില്‍ വീണ്ടും ധൂര്‍ത്ത് ; രണ്ടു കാറുകള്‍ വാങ്ങുന്നത് 41.59 ലക്ഷത്തിന്

കമ്പനിയുടെ പുതിയ ഇന്‍വോയിസ് പ്രകാരം 41.59 ലക്ഷം രൂപയാണു വില. ഹൈക്കോടതിയുടെ അനുമതി ലഭിക്കാന്‍ ചീഫ് എന്‍ജിനീയറെയും ചുമതലപ്പെടുത്തി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന് പുതിയ കാര്‍ വാങ്ങുന്നത് വിവാദമായപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉപയോഗത്തിനെന്ന പേര്‍ ഒന്നിന് പകരം രണ്ടു കാറുകള്‍ വാങ്ങാന്‍ ബോര്‍ഡ് തീരുമാനം. 41.59 ലക്ഷം രൂപയ്ക്ക് രണ്ട് ഇന്നോവ ക്രിസ്റ്റ വാങ്ങാനാണ് ബോര്‍ഡ് സെക്രട്ടറി ഉത്തരവിറക്കിയത്.

ഒന്നര വര്‍ഷം മാത്രം പഴക്കമുള്ള കാര്‍ മാറ്റി ബോര്‍ഡിലെ സിപിഎം അംഗം കെ.രാഘവനു വേണ്ടി 21 ലക്ഷത്തിന്റെ പുതിയ കാര്‍ വാങ്ങാന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതു വിവാദമായതോടെ ആ തീരുമാനം വേണ്ടെന്നുവച്ചു. മാത്രമല്ല, തിരുവിതാംകൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ ഓംബുഡ്‌സ്മാനു വേണ്ടിയും ദേവസ്വം വിജിലന്‍സ് എസ്പിക്കു വേണ്ടിയുമാണു കാര്‍ വാങ്ങുന്നതെന്നും അന്ന് ബോര്‍ഡ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഇറക്കിയ പുതിയ ഉത്തരവില്‍ ഡിപ്പാര്‍ട്‌മെന്റ് ഉപയോഗത്തിനായി രണ്ട് ഇന്നൊവ ക്രിസ്റ്റ കാര്‍ വാങ്ങുന്നതായാണു പറഞ്ഞിരിക്കുന്നത്. കമ്പനിയുടെ പുതിയ ഇന്‍വോയിസ് പ്രകാരം 41.59 ലക്ഷം രൂപയാണു വില. ഹൈക്കോടതിയുടെ അനുമതി ലഭിക്കാന്‍ ചീഫ് എന്‍ജിനീയറെയും ചുമതലപ്പെടുത്തി. തുക സര്‍പ്ലസ് ഫണ്ടില്‍ നിന്ന് അനുവദിക്കാന്‍ ദേവസ്വം കമ്മിഷണറോടു നിര്‍ദേശിച്ചു.

ഓഫിസ് ആവശ്യത്തിനെന്ന പേരില്‍ പുതിയ കാറുകള്‍ വാങ്ങിയ ശേഷം വേണ്ടപ്പെട്ടവര്‍ക്കു നല്‍കാനാണ് ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയതെന്നു ജീവനക്കാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിനു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ചീഫ് എന്‍ജിനീയര്‍ക്കു നല്‍കിയ കത്തിലെ തലക്കെട്ടു തന്നെ 'ബോര്‍ഡ് അംഗം കെ.രാഘവന്റെ ഉപയോഗത്തിനായി പുതിയ ഇന്നൊവ കാര്‍ വാങ്ങുന്നതു സംബന്ധിച്ച്' എന്നാണ്.

ചീഫ് എന്‍ജിനീയറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 19,91,821 രൂപയുടെ പുതിയ ഇന്നൊവ ക്രിസ്റ്റ കാര്‍ വാങ്ങാന്‍ ബോര്‍ഡ് അനുമതി നല്‍കിയെന്നും പണം ഡീലര്‍ക്ക് അനുവദിച്ചെന്നുമാണ് ഉത്തരവില്‍ പറഞ്ഞത്. ഏഴു പേര്‍ക്ക് ഇരിക്കാവുന്ന സൂപ്പര്‍ വെള്ള നിറത്തിലെ കാര്‍ വാങ്ങാനായിരുന്നു ഉത്തരവ്. ഇപ്പോള്‍ ഉത്തരവിന്റെ തലക്കെട്ടു മാറിയെന്നു മാത്രം.

 




കൂടുതല്‍വാര്‍ത്തകള്‍.