Breaking Now

പലരും കൈവിട്ടു ; ഇപ്പോള്‍ സ്വാതന്ത്ര്യം കിട്ടി ; ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന് നന്ദിയെന്ന് ഹാദിയ

ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം സേലത്ത് നിന്ന് മടങ്ങിവന്ന ഹാദിയ, പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ.അബൂബക്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു.

വിവാഹം സാധുവായി കോടതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നു ഹാദിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം കോഴിക്കോട്ടെത്തി. സുപ്രീം കോടതി വിധിയിലൂടെ തനിക്ക് സ്വാതന്ത്ര്യം ലഭിച്ചെന്ന് ഹാദിയ. തന്റെ പ്രശ്‌നത്തില്‍ ആദ്യാവസാനം കൂടെ നിന്ന പോപ്പുലര്‍ ഫ്രണ്ടിന് നന്ദി പറയുന്നതായും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം സേലത്ത് നിന്ന് മടങ്ങിവന്ന ഹാദിയ, പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ.അബൂബക്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതില്‍ ഒരുപാടു സന്തോഷമുണ്ടെന്നും ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നുവെന്നും ഹാദിയ വ്യക്തമാക്കി.

അതേസമയം, വിശ്രമം വേണമെന്നും നാട്ടിലെത്തി മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുകയാണ് ഉദ്ദേശ്യമെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് മാധ്യമങ്ങളോട് കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്ന് ഷെഫിന്‍ ജഹാന്‍ പറഞ്ഞു. നിയമപരമായ പോരാട്ടത്തിലും അവസാനം വരെ ഹാദിയയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് പോപുലര്‍ ഫ്രണ്ട് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.