CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 17 Minutes Ago
Breaking Now

കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ , വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 12ന്

കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 12ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ 10 മണിവരെ Queen Edith School ഹാളില്‍ വച്ച് അതിവിപുലമായി ആഘോഷിക്കുന്നതാണ്. മോക്ഷത്തിന്റെ വഴികാണിച്ചു തന്ന നിത്യ രക്ഷകന്റെ ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സ്മരണകള്‍ ഉണര്‍ത്തുന്ന ഈസ്റ്ററും ഐശ്വര്യത്തിന്റെ കൈനീട്ടവുമായി പൂത്തുലഞ്ഞ കണിക്കൊന്നപോലെ നാട്ടും, വീടും പരിസരവും വീണ്ടും ഓര്‍മകളില്‍ അന്യമാകാതിരിക്കുവാന്‍ കേംബ്രഡ്ജ് മലയാളി അസോസിയേഷന്‍ നടത്തുന്ന ഈസ്റ്റര്‍ , വിഷു ആഘോഷങ്ങളിലേക്ക് ഏവര്‍ക്കും സ്വാഗതം.

കേംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍ പ്രതിനിധികളുടെയും മറ്റു വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ ഈസ്റ്റ് ആംഗ്ലിയ സീറോ മലബാര്‍ ചാപ്പ്‌ലിന്‍ റവ. ഫാ. മാത്യും ജോര്‍ജും മോണ്‍ . യൂജിന്‍ ഹാര്‍ക്കിന്‍സും ചേര്‍ന്ന് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഫാ. മാത്യു ജോര്‍ജ് ഈസ്റ്റര്‍ സന്ദേശം നല്‍കും. തുടര്‍ന്നു നടക്കുന്ന കലാ സന്ധ്യയില്‍ ഈസ്റ്റര്‍ , വിഷു സ്‌കിറ്റുകള്‍ക്ക് പുറമേ ജിജോ കേംബോന്‍ സംവിധാനം ചെയ്ത കേംബ്രിഡ്ജിലെ മിന്നുംതാരങ്ങള്‍ തകര്‍ത്തഭിനയിക്കുന്ന ' അച്ഛന്റെ വീട് ' എന്ന പ്രവാസി സ്‌കിറ്റും , യുകെ ബീറ്റ്‌സിന്റെ അടിപൊളി ഗാനമേളയും ഈ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടും. ഇതിനെല്ലാം ഉപരി കേംബ്രിഡ്ജില്‍ ആദ്യമായി അരങ്ങേറ്റം കുറിക്കുന്ന ' South Indian Delight Resturant ' Bedford ന്റെ ത്രീ കോഴ്‌സ് ഈസ്റ്റര്‍ , വിഷു സദ്യയും ഉണ്ടായിരിക്കും. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ കേംബ്രിഡ്ജുലും സമീപ പ്രദേശത്തുമുള്ള എല്ലാ മലയാളികളെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക.

സിബിച്ചന്‍ -07878389058

റോബിന്‍ ആന്റണി -07956969228

സജി വര്‍ഗീസ് -07727163432

ഉഷാ വിജയ് -07946495760

പരിപാടി നടക്കുന്ന സ്ഥലത്തെ അഡ്രസ് : Queen Edith Primary School Hall, Godwin Way, Cambridge , CB 18QP.




കൂടുതല്‍വാര്‍ത്തകള്‍.