CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 49 Seconds Ago
Breaking Now

ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന്റെ സ്പ്രിംഗ് പ്രഖ്യാപനത്തില്‍ എന്ത് പ്രതീക്ഷിക്കാം; 20 മിനിറ്റില്‍ തല്ലുമോ, തലോടുമോ?

ബ്രക്‌സിറ്റ് ഭയപ്പെട്ട രീതിയില്‍ തിരിച്ചടി ഉണ്ടാക്കുന്നില്ലെന്ന തിരിച്ചറിവിലാകും ഇടക്കാല ബജറ്റ് അവതരണം

നവംബറില്‍ നടത്തുന്ന മുഴുനീള ബജറ്റ് പ്രഖ്യാപനം പോലൊരു സുദീര്‍ഘമായ പ്രസംഗം സ്പ്രിംഗ് പ്രസംഗത്തില്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല. പെന്‍ഷനും, വിദ്യാര്‍ത്ഥി ലോണും, ടാക്‌സും, ആനുകൂല്യങ്ങളും ഉള്‍പ്പെടുത്താത്ത 20 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള പ്രസംഗത്തില്‍ ബ്രിട്ടീഷ് സാമ്പത്തിക സ്ഥിതി പുരോഗതിയിലേക്ക് നീക്കാനുള്ള ശുഭാപ്തിവിശ്വാസമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ബ്രക്‌സിറ്റ് ഭയപ്പെട്ട രീതിയില്‍ തിരിച്ചടി ഉണ്ടാക്കുന്നില്ലെന്ന തിരിച്ചറിവിലാകും ഇടക്കാല ബജറ്റ് അവതരണം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ നിര്‍മ്മാണ വളര്‍ച്ച ഇക്കഴിഞ്ഞ രണ്ട് ക്വാര്‍ട്ടറിലും യുകെ രേഖപ്പെടുത്തി. കൂടാതെ കഴിഞ്ഞ ആറ് മാസത്തിനിടെ ശമ്പളത്തിന്റെ നിരക്ക് 2.9 ശതമാനം വര്‍ദ്ധന കാണിക്കുന്നു.

പുതിയ നയങ്ങള്‍ പ്രഖ്യാപിച്ചില്ലെങ്കിലും വെല്‍ഫെയറുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഏപ്രില്‍ 1 മുതല്‍ നാഷണല്‍ ലിവിംഗ് വേജ് 7.83 പൗണ്ടായി ഉയരും. ഇതിനിടെ ഏപ്രില്‍ 9 മുതല്‍ 11 മില്ല്യണ്‍ കുടുംബങ്ങളെ ബെനഫിറ്റ് മരവിപ്പിക്കല്‍ ബാധിക്കും. രണ്ട് കുട്ടികളുടെ ഒരു കുടുംബത്തിന് ഇതുവഴി ശരാശരി 315 പൗണ്ട് ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്നാണ് കണക്ക്.




കൂടുതല്‍വാര്‍ത്തകള്‍.