Breaking Now

ഇതെന്ത് ക്രൂരത ; അറ്റുപോയ കാല്‍പ്പാദം തലയിണയാക്കി നല്‍കി ആശുപത്രി

വേര്‍പെട്ടുപോയ വലതുകാല്‍ പാദമാണ് തലയിണയ്ക്ക് പകരം വെച്ചത് .

യുപിയിലെ ആശുപത്രിയില്‍ നിന്നുള്ള ഈ കാഴ്ച ഞെട്ടിക്കുന്നത്. വാഹനാപകടത്തെ തുടര്‍ന്ന് ചികില്‍സ തേടിയെത്തിയ യുവാവിന്റെ അറ്റുപോയ കാല്‍പ്പാദം തലയിണയ്ക്ക് പകരം വെച്ചതിന് ആശുപത്രി അധികൃതര്‍ വിവാദത്തില്‍. 

ഉത്തര്‍പ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളേജിലാണ് സംഭവം. ഘനശ്യാം എന്ന യുവാവിനെ റോഡപകടത്തില്‍ പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ ക്ലീനറായിരുന്ന ഘനശ്യാമിന്റെ കാല്‍പാദം അപകടത്തില്‍ അറ്റുപോയി. വേര്‍പെട്ടുപോയ വലതുകാല്‍ പാദമാണ് തലയിണയ്ക്ക് പകരം വെച്ചത് .

കാലിന്റെ ഭാഗം തലയിണയ്ക്ക് പകരമായി വെച്ചിരിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രിയില്‍ പ്രശ്‌നമായി. ബഹളമായതിനെ തുടര്‍ന്നാണ് കാല്‍പ്പാദം മാറ്റി തലയിണ നല്‍കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.