CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 23 Seconds Ago
Breaking Now

ടിപി സിപിഐഎമ്മിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചെങ്കില്‍ എന്തിന് കൊന്നു ; കോടിയേരിയ്ക്ക് മറുപടിയുമായി കെ കെ രമ

''നാണമില്ലാതെ നുണപറയുകയാണ് കോടിയേരി ഇപ്പോള്‍.'

ടി പി ചന്ദ്രശേഖരന്‍ സിപിഐഎമ്മിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചിരുന്നുവെന്നുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെകെ രമ. ടിപി പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് കെകെ രമ ചോദിക്കുന്നു.

നാണമില്ലാതെ നുണപറയുകയാണ് കോടിയേരി ഇപ്പോള്‍. പാര്‍ട്ടിയില്‍ നിന്നും അണികള്‍ കൊഴിഞ്ഞുപോകുന്നതില്‍ കോടിയേരിക്ക് വെപ്രാളമുണ്ടെന്നും കെകെ രമ ആരോപിച്ചു. കൂടാതെ ആര്‍എംപി രമയുടേതല്ലെന്നും ടി പി ചന്ദ്രശേഖരന്റേ പാര്‍ട്ടിയാണെന്നും അവര്‍ വ്യക്തമാക്കി.

ടി പി ചന്ദ്രശേഖരന്‍ സിപിഐഎം വിരുദ്ധനല്ലെന്നും പാര്‍ട്ടിയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചിരുന്നതായും കഴിഞ്ഞ ദിവസം ഓര്‍ക്കാട്ടേരിയില്‍ നടന്ന പാര്‍ട്ടി വിശദീകരണയോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനോടാണ് ടി പി പോരാട്ടം നയിച്ചിരുന്നതെന്നും ആര്‍എംപി പാര്‍ട്ടി ഇപ്പോള്‍ രമയുടെത് മാത്രമാണെന്നും അതുകൊണ്ട് പാര്‍ട്ടി പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.