CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 2 Minutes 28 Seconds Ago
Breaking Now

മരുമകളും, മൂന്നാഴ്ച പ്രായമുള്ള കുഞ്ഞും കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മായച്ചന്‍ പിടിയില്‍; 70-കാരനെ കുടുക്കിയത് 10 വയസ്സുള്ള മകന്റെ മൊഴി; ജ്യേഷ്ഠത്തിയെ ലൈംഗികമായി അപമാനിച്ചെന്നും ശ്വാസംമുട്ടിച്ചെന്നുമുള്ള മൊഴിയില്‍ പിതാവ് മരണം വരെ അകത്ത്

പ്രതിയുടെ ലൈംഗിക രീതികള്‍ മൂലം വീട്ടുകാര്‍ മാത്രമല്ല പ്രദേശവാസികള്‍ പോലും വലഞ്ഞിരുന്നു

ചില സത്യങ്ങള്‍ അങ്ങിനെയാണ്. എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും അത് പുറത്തുവരും. ഈ കൊലപാതകത്തിലും സ്ഥിതി ഗതികള്‍ അങ്ങിനെയായിരുന്നു. മരുമകളെയും മൂന്നാഴ്ച പ്രായമുള്ള കുഞ്ഞിനെയും വീട് അക്രമിച്ച ഒരു സംഘം കൊലപ്പെടുത്തിയെന്നും തന്നെ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നുമായിരുന്നു 70 വയസ്സുള്ള അമ്മായച്ചന്റെ നിലപാട്. പക്ഷെ ചുറ്റുവട്ടത്തുള്ള വീട്ടുകാര്‍ക്ക് അര്‍ഷാദ് അലിയുടെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് ഇത് വിശ്വസിച്ചില്ല. ഒടുവില്‍ 10 വയസ്സുള്ള സ്വന്തം മകന്റെ മൊഴിയില്‍ ആ 70-കാരന്‍ 28 വര്‍ഷത്തെ ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങി. ഈ പ്രായത്തില്‍ ഇനിയിപ്പോള്‍ മരിച്ചിട്ട് പുറത്തുവരുകയുള്ളൂവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

മകന്റെ രണ്ടാമത്തെ ഭാര്യ നഗ്മയും മൂന്നാഴ്ച മാത്രം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് കൊല്ലപ്പെട്ടത്. മരുമകളുടെ ദേഹത്ത് മോശമായ രീതിയില്‍ കണ്ണുവെച്ചിരുന്ന അര്‍ഷാദ് ഇവരെ അപമാനിക്കുന്നത് പതിവായിരുന്നു. മകന്റെ ആദ്യ ഭാര്യ അമ്മായച്ചന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വിവാഹമോചനം നേടിയിരുന്നു. മരുമകള്‍ക്ക് നേരിടേണ്ടി വരുന്ന അപമാനങ്ങള്‍ കാണാന്‍ വയ്യാതായതോടെ സ്വന്തം ഭാര്യയും  ഇയാളെ ഉപേക്ഷിച്ചു. ഇതിന് പിന്നാലെയാണ് മകനില്ലാത്ത നേരം നോക്കി അര്‍ഷാദ് മരുമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. 

ഇതിന് വഴങ്ങാതെ വന്നതോടെ ഇയാള്‍ നഗ്മയെ കഴുത്തിന് ഞെക്കിപ്പിടിച്ചു. ഇതിനിടെ ഉണര്‍ന്ന കുഞ്ഞും കരഞ്ഞതോടെ ഇതിനെയും ഇയാള്‍ കൊലപ്പെടുത്തി. ശ്വാസംമുട്ടിച്ച് നഗ്നമെയും കൊന്നു. പിന്നീടായിരുന്നു അക്രമി സംഘം വീടാക്രമിച്ചെന്നും തന്നെ കെട്ടിയിട്ട് മരുമകളെയും കുഞ്ഞിനെയും കൊന്നെന്നുമുള്ള കഥ ഇയാള്‍ മെനഞ്ഞത്. പക്ഷെ ജ്യേഷ്ഠത്തിയെ കൊല്ലുന്നത് നേരില്‍ കണ്ട 10 വയസ്സുള്ള മകാൻ പിതാവിന്റെ അന്തകനായി. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും കുട്ടി സത്യങ്ങള്‍ വെളിപ്പെടുത്തിയതോടെ അര്‍ഷാദ് അകത്തായി. 

ഇയാളുടെ ലൈംഗിക രീതികള്‍ മൂലം വീട്ടുകാര്‍ മാത്രമല്ല പ്രദേശവാസികള്‍ പോലും വലഞ്ഞിരുന്നു. വീട്ടില്‍ പര്‍ദ്ദ അണിയാതെ നടക്കാന്‍ മകളെ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നെന്നും മോശമായ പെരുമാറ്റം നേരിട്ടിരുന്നതായും നഗ്മയുടെ വീട്ടുകാരും പറഞ്ഞു. ഒടുവില്‍ മകളുടെ കുഞ്ഞിന്റെയും ജീവനെടുത്ത അമ്മായച്ചനെ 28 വര്‍ഷം ജയിലഴിയില്‍ കിടത്തുന്നത് കണ്ടാണ് ഇവരുടെ മനസ്സ് തൃപ്തിയടഞ്ഞത്. 




കൂടുതല്‍വാര്‍ത്തകള്‍.