Breaking Now

ഞായറാഴ്ച സതേണ്‍ ഇംഗ്ലണ്ടിന് മഴദോഷം; നോര്‍ത്തേണ്‍ പ്രദേശങ്ങള്‍ വെയിലിന്റെ സുഖം അനുഭവിക്കുമ്പോള്‍ സതേണ്‍ ഇംഗ്ലണ്ടില്‍ ഇടിവെട്ടും മഴയും

വെസ്റ്റ് ഇംഗ്ലണ്ടിലും വെയില്‍സിലും ബുധനാഴ്ചയും നനഞ്ഞ കാലാവസ്ഥയാകും അനുഭവപ്പെടുക

ഇംഗ്ലണ്ടിന്റെ സതേണ്‍ പ്രദേശങ്ങളില്‍ വ്യാപകമായ മഴയും ഇടിമിന്നലും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ പ്രവചകര്‍. സ്‌കോട്ട്‌ലണ്ടും, നോര്‍ത്ത് പ്രദേശങ്ങളും വെയിലിന്റെ സുഖത്തിലേക്ക് നീങ്ങുമ്പോഴാണ് വെള്ളത്തില്‍ കുളിപ്പിച്ച് സതേണ്‍ പ്രദേശങ്ങളില്‍ മഴയെത്തുന്നത്. സൗത്ത് വെസ്റ്റ് ലണ്ടനിലെ ക്യൂ ഗാര്‍ഡന്‍സില്‍ താപനില 15 സെല്‍ഷ്യസായി ഉയര്‍ന്നതായി മെറ്റ് ഓഫീസ് വ്യക്തമാക്കി. ഈ വര്‍ഷത്തെ ഏറ്റവും ചൂടുള്ള താപനിലയാണിത്, ഒപ്പം കഴിഞ്ഞ അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന താപനിലയും.

ചൂട് സുഖകരമായ അവസ്ഥയിലേക്ക് നീങ്ങുമ്പോഴും സതേണ്‍ പ്രദേശവാസികള്‍ക്ക് ആശ്വസിക്കാന്‍ വകയില്ല. ഇടിവെട്ടും, മഴയുമാണ് ഇവിടങ്ങള്‍ക്ക് അനുഭവവേദ്യമാകുക. കാലാവസ്ഥ പൊതുവെ സുഖകരമായി തുടരുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. 14 സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് കണക്ക്. സൗത്ത് പ്രദേശങ്ങളില്‍ വീശുന്ന കാറ്റാണ് മഴയെ സമ്മാനിക്കുന്നത്. ഞായറാഴ്ച ലഭിക്കുന്ന കാലാവസ്ഥയ്ക്ക് അനുസൃതമാകും തിങ്കളാഴ്ചത്തെയും അവസ്ഥ. ചൊവ്വാഴ്ച ആകുന്നതോടെ മഴ അകലുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. 

വെസ്റ്റ് ഇംഗ്ലണ്ടിലും വെയില്‍സിലും ബുധനാഴ്ചയും നനഞ്ഞ കാലാവസ്ഥയാകും അനുഭവപ്പെടുക. ബുധനാഴ്ച മുതല്‍ ഈ പ്രദേശങ്ങളിലേക്ക് മഴയ്ക്കുള്ള സാധ്യത കൂടുതലാണ്. നിലവിലെ താപനില വീണ്ടും താഴേക്ക് പോകാനുള്ള സാധ്യതയും കല്‍പ്പിക്കപ്പെടുന്നു. മാസം അവസാനമാകുമ്പോള്‍ തണുപ്പ് വര്‍ദ്ധിക്കുമെന്നും ഈ പ്രദേശങ്ങളില്‍ മഴ പെയ്യുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.