CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 11 Seconds Ago
Breaking Now

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ; ബലാത്സംഗത്തിനിടെയെന്ന് ക്രൈംബ്രാഞ്ച്

പെണ്‍കുട്ടിയുടെ ആദ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദക്കെിരെ ക്രൈം ബ്രാഞ്ച് വൈകാതെ കുറ്റപത്രം സമര്‍പ്പിക്കും. ബാഹ്യപ്രേരണ കൊണ്ടാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന പെണ്‍കുട്ടിയുടെ രണ്ടാം മൊഴി പൊലീസ് തളളികളഞ്ഞു. അന്തിമ റിപ്പോര്‍ട്ട് നിയമോപദേശത്തിന് നല്‍കി.വീട്ടുനുള്ളില്‍ നടന്ന ബലാല്‍സംഗം ശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം വെട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. പെണ്‍കുട്ടിയുടെ ആദ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

കേസന്വേഷണം തുടരുന്നതിനിടെ പെണ്‍കുട്ടി നാടകീയമായി മൊഴി മാറ്റിയിരുന്നു. സ്വാമിയുടെ സഹായി അയ്യപ്പാദസിന്റെ പ്രേരണയാല്‍ ചെയ്തതാണെന്നും സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നുമായിരുന്നു മൊഴി . പക്ഷെ സംഭവത്തിനു പിന്നില്‍ ഗൂഡാലോചനക്കുള്ള വെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ഒരു വനിത എഡിജിപിക്കു് പങ്കുണ്ടെന്ന ഗംശേശാനന്ദയുടെ പരാതിയും ക്രൈം ബ്രാഞ്ച് തള്ളുന്നു.

കുഴഞ്ഞുമറിഞ്ഞ കേസായതിനാല്‍ വിശദമായ നിയമോപദേശത്തിനും ശേഷമായിരിക്കും ക്രൈം ബ്രാഞ്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക. 

 




കൂടുതല്‍വാര്‍ത്തകള്‍.